l o a d i n g

ഇന്ത്യ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ആക്രമിക്കുന്നത് തടഞ്ഞത് അന്താരാഷ്ട്ര സമ്മര്‍ദമെന്ന് പി. ചിദംബരം, പരിഹസിച്ച് ബി.ജെ.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2025

ന്യൂഡല്‍ഹി- 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ആക്രമിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം തിരിച്ചടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. പ്രതികാരം ചെയ്യാന്‍ മനസ്സില്‍ തോന്നിയിരുന്നു എങ്കിലും സര്‍ക്കാര്‍ സൈനിക നടപടിക്ക് മുതിര്‍ന്നില്ലെന്ന് ചിദംബരം വ്യക്തമാക്കി. എന്നാല്‍ വൈകിപ്പോയ വെളിപാട് എന്ന് ചിദംബരത്തെ പരിഹസിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി.

175 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തു.

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. 'യുദ്ധം തുടങ്ങരുത് എന്ന് ഞങ്ങളോട് പറയാന്‍ ലോകം മുഴുവന്‍ ദല്‍ഹിയിലേക്ക് ഒഴുകിയെത്തി'- ചിദംബരം പറഞ്ഞു.

'ഞാന്‍ ചുമതലയേറ്റെടുത്ത് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം, അന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാന്‍ എത്തി. ദയവായി പ്രതികരിക്കരുത്, എന്ന് പറയാനായിരുന്നു അത്. ഇത് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ പറയുകയാണെങ്കില്‍, എന്തെങ്കിലും ഒരു തിരിച്ചടി നല്‍കണമെന്ന് എന്റെ മനസ്സിലും തോന്നിയിരുന്നു- ചിദംബരം പറഞ്ഞു.

സാധ്യമായ ഒരു തിരിച്ചടിയെക്കുറിച്ച് പ്രധാനമന്ത്രിയുമായും മറ്റുള്ള പ്രധാന വ്യക്തികളുമായും താന്‍ ചര്‍ച്ച ചെയ്തിരുന്നതായി ചിദംബരം പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026