l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ഓണം അറേബ്യ 2025 വിപുലമായി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ദമ്മാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് സൈഹാത്തിലെ അല്‍ സദാരാ റിസോര്‍ട്ടില്‍ വിപുലമായ കലാ കായിക പരിപാടികളോടെ കേരളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു പ്രവാസ ഭൂമിയിലും ഓണത്തിന്റെ പൊലിമ ഒട്ടും ചോരാതെ അത്തപൂക്കളവും, സദ്യയും, ഓണക്കളികളുമായി രാവേറെ നീണ്ടുനില്‍ക്കുന്ന ആഘോഷരാവ് തീര്‍ത്തു. പ്രോഗ്രാം കണ്‍വീനര്‍ അശോക് കുമാര്‍ ഓണം അറേബ്യ എന്ന പ്രോഗ്രാമിനെകുറിച്ച് സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അഷ്റഫ് ആലുവ സ്വാഗതം പറഞ്ഞു. അല്‍ഖോബാര്‍ പ്രോവിന്‍സ് പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഗുലാം ഹമീദ് ഫൈസല്‍ അല്‍ഖോബാര്‍ പ്രോവിന്‍സിന്റെ വരും കാല വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ് ഓണം അറേബ്യക്ക് ആശംസകള്‍ നേര്‍ന്നു. പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറലും മുഖ്യ രക്ഷാധികാരിയുമായ മൂസ കോയ ഓണം അറേബ്യ 2025 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. WMC അല്‍ ഖോബാറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രൊവിന്‍സുകള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്ലോബല്‍ മിഡില്‍ ഈസ്റ്റ് കമ്മിറ്റികളില്‍ അല്‍ ഖോബാറിന്റെ സാന്നിധ്യം ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

സംഘടനയിലേക്കു പുതുതായി ചേര്‍ന്ന കുടുംബങ്ങള്‍ക്ക് ഗ്ലോബല്‍ ഫോറം ആര്‍ട്‌സ്, എഡ്യൂക്കേഷന്‍ & കള്‍ച്ചര്‍ ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍ സത്യ പ്രതിജ്ഞ ചൊല്ലികൊടുത്ത് സംഘടനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് സ്വന്തമായി ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. വെബ്‌സൈറ്റിന്റെ സ്വിച് ഓണ്‍ കര്‍മ്മം പ്രമുഖ വ്യവസായിയും UIC ഗ്രൂപ്പിന്റെ സിഇഒ അബ്ദുല്‍ മജീദ് ബദറുദ്ദിന്‍ നിര്‍വഹിച്ചു . പ്രസ്തുത ചടങ്ങില്‍ മലബാര്‍ ആസ്ഥാനമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ലവ് ഷോര്‍ എന്ന സംഘടനയുടെ ഭാരവാഹികള്‍ ഓണം അറേബ്യ വേദിയില്‍ എത്തിച്ചേരുകയും മുന്‍ കാലങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് നല്‍കിയ സാമ്പത്തിക പിന്തുണക്കു നന്ദി അറിയിക്കുകയും ഔദ്യോഗികമായി വരും കാലങ്ങളിലും കൂടുതല്‍ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 2023-25 കാലഘട്ടത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാബിനറ്റ് ,എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിനെ സംഘടന മൊമെന്റോ നല്‍കി ആദരിച്ചു. WMC അല്‍ ഖോബാര്‍ വൈസ് പ്രസിഡന്റ്മാരായ സാമുവല്‍ജോണ്‍സ്, ദിനേശന്‍ നടുകണ്ടിയില്‍ , വൈസ് ചെയര്‍മാന്മാരായ നവാസ് സലാഹുദീന്‍, അബ്ദുല്‍ സലാം, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല നജീബ് ,ബിസിനസ്സ് ഫോറം വൈസ് ചെയര്‍മാന്‍ സിറാജ് അബൂബക്കര്‍ ,ജോയിന്റ് ട്രഷറര്‍ രഞ്ചുരാജ്, ഗ്ലോബല്‍ വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ ജമീലാ ഗുലാം ഹമീദ് ,മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ ഡവലപ്‌മെന്റ് അഭിഷേക് സത്യന്‍ , മിഡില്‍ ഈസ്റ്റ് വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ രതി നാഗ ,അല്‍ ഖോബാര്‍ വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ് , സെക്രട്ടറി റൈനി ബാബു , ട്രഷറര്‍ ഷീജാ അജീം എന്നിവരും മറ്റു ക്യാബിനറ്റ് ,ഗ്ലോബല്‍ ലീഡേഴ്സും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി കലാ കായിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു. അല്‍ ഖോബാര്‍ പ്രൊവിന്‍സ് ട്രഷറര്‍ അജീം ജലാലുദീന്‍ ഓണം അറേബ്യക്കു എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും, പ്രോഗ്രാം കമ്മിറ്റിക്കും നന്ദി രേഖപ്പെടുത്തി. യാസര്‍ അറഫാത്തും, രതി നാഗയും അവതാരകരായിരുന്ന ഓണം അറേബ്യ പ്രോഗ്രാമില്‍ മനോഹരമായ സ്റ്റേജ്, ഫോട്ടോ ബൂത്ത് എന്നിവ അല്‍ഖോബാര്‍ പ്രോവിന്‍സ് കുടുബാംങ്ങളായ മനോജ് മാര്‍ട്ടിന്‍, ടോണ്‍സണ്‍ ടോണി, നസിയ, പ്രശാന്ത് എന്നിവര്‍ മനോഹരമായി അണിയിച്ചൊരുക്കി. സജീവ്, ബാബു നച്ചിപ്പോളി, റൈനി ബാബു, അനുപമ ദിലീപ്, ഷീജ അജിം, നസിയ നഹാസ്, ഹന ,ഹയ എന്നിവര്‍ ചേര്‍ന്ന് അതിമനോഹരമായ പൂക്കളം ഒരുക്കി. മാവേലി തമ്പുരാനായി ഉദയശങ്കര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വിവിധ മത്സര പരിപാടികള്‍ക്ക് ഷംല നജീബ്, ജമീലാ ഗുലാം എന്നവര്‍ നേതൃത്വം നല്‍കി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് ക്യാബിനറ്റ് , എക്‌സിക്യൂട്ടീവ് ,വിമന്‍സ് കൗണ്‍സില്‍, പ്രോഗ്രാം കമ്മിറ്റി മെംബേര്‍സ് ഓണം അറേബ്യക്ക് നേതൃത്വം നല്‍കി. വിഭവ സമൃദമായ കേരളീയ സദ്യക്ക് സാമുവല്‍ ജോണ്‍സ്, ദിനേശ് നടുക്കണ്ടിയില്‍, രഞ്ചുരാജ്, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026