l o a d i n g

കേരള

എയിംസ്: കേന്ദ്ര നിലപാട് പക്ഷപാതപരം -പ്രൊഫ. കെ. വി തോമസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2025

കൊച്ചി: എയിംസിന്റെ കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കൊല്ലത്തു നടത്തിയ പ്രതികരണം അങ്ങേയറ്റം നിരാശാജനകമാണെന്ന് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കുറ്റപ്പെടുത്തി. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ അര്‍ഹതപട്ടികയിലുണ്ട്. അതില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പക്ഷപാതിത്തമാണ്.

കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് കൃത്യസമയത്ത് കൃത്യ സ്ഥലത്ത് വരുമെന്ന ഉറപ്പില്ലാത്ത പ്രതികരണമാണ് നദ്ദ കൊല്ലത്ത് നല്‍കിയത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരള സര്‍ക്കാര്‍ കോഴിക്കോട് എയിംസ് സ്ഥാപിക്കുവാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിയില്‍ നിന്ന് കേരളം പ്രതീക്ഷിച്ച മറുപടിയല്ല കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എയിംസ് സംബന്ധിച്ച് ഒരു ധാരണയുമില്ല. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് നിശ്ചിത തീയതി വെച്ച് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും പ്രൊഫ. കെ.വി തോമസ് ആവശ്യപ്പെട്ടു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026