l o a d i n g

ഗൾഫ്

വിന്റര്‍ സീസണ്‍ വിമാനസര്‍വീസുകള്‍ കേരളത്തില്‍ നിന്നും മാറ്റിയ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതും -മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

കൊച്ചി: സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിന്റര്‍ സീസണ്‍ വിമാനസര്‍വീസുകള്‍ മംഗലാപുരം, ലഖ്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നോര്‍ക്ക പ്രൊഫഷണല്‍ ആന്റ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനോട നുബന്ധിച്ച് മെല്‍ബണ്‍ എയര്‍പോര്‍ട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയര്‍ടെക് കോറിഡോര്‍ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികള്‍ക്ക് സഹായകരമായി ഉയര്‍ന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് ഇവിടെത്തന്നെ പുനസ്ഥാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഫ്‌ലൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ഇല്ലാതാകുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടിനാണെന്നും, പോയിന്റ് ഓഫ് കോള്‍ സൗകര്യം ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റല്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള 'കേരള എയര്‍ടെക് കോറിഡോര്‍ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കുള്ള വളര്‍ച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖ ഓസ്ട്രേലിയന്‍ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ലോറേറ്റ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. അജയന്‍ വിനുവിന്റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്തും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ട്രോയ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ പ്രിയ മുന്നോട്ടുവെച്ച ഇന്റര്‍നാഷണല്‍ നോളജ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം എന്ന ആശയം മികച്ചതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ മറ്റു വിശദാംശങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള 'സ്‌നേഹക്കൂട്' എന്ന എയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോം സ്ഥാപക ഷിനു ക്ലെയര്‍ മാത്യൂസിന്റെ ആശയത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ സന്തോഷവും ആരോഗ്യവും നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കാനുള്ള ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നുവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍ മുന്നോട്ട് വെച്ച 'അഡ്വാന്‍സ് ബ്രെയിന്‍ ഹെല്‍ത്ത് എജുക്കേഷന്‍ പ്രോഗ്രാം' മികച്ച ആശയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026