l o a d i n g

ഗൾഫ്

നോര്‍ക്ക പ്രൊഫഷണല്‍ ആന്റ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് നാളെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

കൊച്ചി: പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോര്‍ക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക പ്രൊഫഷണല്‍ ആന്റ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നാളെ (ശനി) നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിന്റെ വികസനദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങള്‍, ആഗോള നെറ്റ്വര്‍ക്കുകള്‍ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള വേദിയായാണ് നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകള്‍, സിഇഒമാര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരും കേരള സര്‍ക്കാരിലെ മുതിര്‍ന്ന നയരൂപകരും, വ്യവസായ രംഗത്തെ പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുക്കും. വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹെല്‍ത്ത്‌കെയര്‍, സാമൂഹിക നവീകരണം, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകളും മീറ്റിന്റെ ഭാഗമായി നടക്കും.

ആരോഗ്യം, ഭാവി സാങ്കേതികവിദ്യകള്‍, പുതു ഊര്‍ജം - സുസ്ഥിര വികസനം - കാലാവസ്ഥ, വിദ്യാഭ്യാസം - ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളില്‍ സഹകരണ പദ്ധതികള്‍ ആരംഭിക്കുക, ഗ്ലോബല്‍ അംബാസഡര്‍മാരായി പ്രവാസി മലയാളികളെ ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ ആഗോള പ്രതിഛായ വര്‍ദ്ധിപ്പിക്കുക, അതിലൂടെ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വിവിധ സെഷനുകളിലായി മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, സജി ചെറിയാന്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും . ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ ഒ വി മുസ്തഫ, ജെ കെ മേനോന്‍, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ തുടങ്ങിയവരും പങ്കെടുത്തു.

Photo Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026