l o a d i n g

ഗൾഫ്

ഗ്രാന്‍ഡ് മുഫ്തിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് ഡോ. ഹുസൈന്‍ മടവൂര്‍ റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2025

റിയാദ്: അന്തരിച്ച സൗദി അറേബ്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയര്‍മാനായിരുന്ന ഷെയ്ഖ് അബ്ദുല്‍ അസീസ് ആലു ഷെയ്ഖിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും അനുശോചനം നേരിട്ടറിയിക്കാനായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ ( കെ എന്‍ എം ) സംസ്ഥാന ഉപാദ്ധ്യക്ഷനും ഗള്‍ഫ് ഇസ്ലാഹി കോഓഡിനേഷന്‍ ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ റിയാദിലെത്തി. ഷെയ്ഖിന്റെ ഔദ്യാഗിക വസതിയില്‍ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഉന്നത പണ്ഡിത സഭാംഗങ്ങളെയും കണ്ട് ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ഷെയ്ഖിന്റെ വിയോഗം പണ്ഡിത ലോകത്തിന്നു വലിയ നഷ്ടമാണെന്നും ഇന്ത്യയിലെ മുസ്ലിം നവോത്ഥാന വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും മലബാര്‍ എജ്യൂസിറ്റി ചെയര്‍മാന്‍ കൂടിയായ ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വിദേശികള്‍ക്ക് മത സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജലിയാത് ഓഫീസുകള്‍ക്കും ഇസ്ലാഹി സെന്ററുകള്‍ക്കും അദ്ദേഹം വലിയ സഹായം നല്‍കി. ഇന്ത്യക്കാരോട് ഷെയ്ഖിന്നു വലിയ താല്‍പര്യമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഫ്തി യുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അനുശോചമറിയിക്കാന്‍ റിയാദിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
ഡോ. മടവൂരിന്റെ സന്ദര്‍ശനതിന്നു ഷെയ്ഖിന്റെ കുടുംബവും ദാറുല്‍ ഇഫ്താ വക്താവ് ഷെയ്ഖ് ഖാലിദ് അല്‍ ജൂലൈയിലും നന്ദി രേഖപ്പെടുത്തി. സന്ദര്‍ശനത്തില്‍ റിയാദ് ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമാരായ അഡ്വ. അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം എന്നിവരും ഹുസൈന്‍ മടവൂരിന്റെ കൂടെയുണ്ടായിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026