l o a d i n g

ഗൾഫ്

ആലുഷെയ്ഖിന് വിട, ഖബറടക്ക ചടങ്ങില്‍ കിരീടാവകാശി പങ്കെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

റിയാദ്: ഇന്നലെ അന്തരിച്ച സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തിയും കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ് ചെയര്‍മാനുമായിരുന്ന ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലു ഷെയ്ഖിന് (82) ഇസ്ലാമിക ലോകം വിട നല്‍കി. ഇന്നലെ അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ നേതൃത്വം നല്‍കി.

മസ്ജിദിലെത്തിയ കിരീടാവകാശിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സ്വീകരിച്ചു. നമസ്‌കാരശേഷം, കിരീടാവകാശിയും ആലുഷെയ്ഖിന്റെ മക്കളും ചേര്‍ന്ന് മറ്റ് രാജകുടുംബാംഗങ്ങളില്‍ നിന്നും പ്രമുഖരില്‍ നിന്നും അനുശോചനം സ്വീകരിച്ചു.

ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖിന്റെ നിര്യാണത്തില്‍ ഇസ്‌ലാമിക ലോകം അനുശോചനം രേഖപ്പെടുത്തി. 1943-ല്‍ മക്കയില്‍ ജനിച്ച അദ്ദേഹം, സൗദി അറേബ്യ സ്ഥാപിതമായതിനുശേഷം രാജ്യത്തിന്റെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. 1999-ല്‍ ഈ പദവിയില്‍ നിയമിതനായ ശേഷം, ശരീഅത്ത് നിയമങ്ങളും സാമൂഹിക വിഷയങ്ങളും വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ചെറുപ്പത്തില്‍ തന്നെ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും, അത് അദ്ദേഹത്തിന്റെ അറിവ് നേടുന്നതിനോ സേവനം ചെയ്യുന്നതിനോ തടസ്സമായില്ല.

അന്താരാഷ്ട്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനായ മുസ്ലിം വേള്‍ഡ് ലീഗിന്റെ സുപ്രീം കൗണ്‍സില്‍ പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇസ്ലാമിക സമൂഹത്തിന് വലിയ നഷ്ടമാണെന്ന് വിവിധ രാഷ്ട്രനേതാക്കളും പണ്ഡിതന്മാരും അനുശോചന സന്ദേശങ്ങളില്‍ വ്യക്തമാക്കി.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026