l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനാഘോഷം: രാജ്യമൊട്ടുക്കും കെഎംസിസിയുടെ രക്തദാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ്: സൗദിയുടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനാഘോഷത്തില്‍ രക്തം നല്‍കി പങ്കാളികളായി പ്രവാസി സമൂഹം. സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ ആയിരങ്ങളാണ് രാജ്യമൊട്ടുക്കും രക്തദാനം നടത്തി സൗദി ഭരണകൂടത്തോടും ജനതയോടും തങ്ങള്‍ക്കുള്ള കടപ്പാട് രേഖപ്പെടുത്തിയത്. തങ്ങളുടെ ജീവിതത്തിന് നിറം പകര്‍ന്നു നല്‍കിയ രാജ്യത്തോടുള്ള നന്ദിയോതി രക്തദാനം നിര്‍വഹിച്ച കമ്മിറ്റികളെയും കെഎംസിസി പ്രവര്‍ത്തകന്മാരെയും നാഷനല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ അഭിനന്ദിച്ചു. അധികൃതരുടെയും സ്വദേശികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ രക്തദാനം സൗദിയിലെ മലയാളി സമൂഹത്തിന് ഏറെ അഭിമാനമായി മാറി.

മുന്‍കാലങ്ങളില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായാണ് സംഘടിപ്പിച്ചത് . ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെത്തി രക്തം ദാനം ചെയ്ത കെഎംസിസി കമ്മിറ്റികളെയും പ്രവര്‍ത്തകരെയും ഉജ്ജ്വലമായാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരരാണ് രക്തദാന ചടങ്ങില്‍ സംബന്ധിച്ചത്. കമ്മിറ്റികള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും ആരോഗ്യമന്ത്രാലയവും ആശുപത്രി മാനേജ്മെന്റും പ്രശംസ പത്രം നല്‍കി ആദരിച്ചു.

അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചാണ് വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ സൗദിയില്‍ ഉടനീളം രക്തദാനം നിര്‍വഹിച്ചത്. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ദശദിന രക്തദാന കാമ്പയിനില്‍ ശേഷിക്കുന്ന കമ്മിറ്റികളും രക്തദാനം നിര്‍വഹിക്കും. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുള്ള മുപ്പത്തി ആറോളം സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി രക്ത ദാനം നടത്തുന്നത് .

ഈ രാജ്യത്തിന്റെ മണ്ണില്‍ ഉപജീവനത്തിനു വഴിയൊരുക്കി തന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഊദി ജനതക്കും തൊഴിലുടമകള്‍ക്കും നന്ദിയര്‍പ്പിക്കുകയാണ് രക്തദാനം വഴി മലയാളി സമൂഹം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി വിദേശികള്‍ക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് രേഖപ്പെടുത്താന്‍ ജീവരക്തം നല്‍കുന്നതിലപ്പുറം മറ്റൊന്നും നല്‍കാനില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി 2012 മുതല്‍ ആരംഭിച്ച രക്തദാനം 13 വര്‍ഷം പിന്നിടുമ്പോള്‍ ഓരോ വര്‍ഷങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് പേരാണ് പങ്കാളികളായിരുന്നത്.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026