l o a d i n g

ഗൾഫ്

അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം നല്‍കി ജിസാന്‍ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 22, 2025

ജിസാന്‍: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം എന്ന പ്രമേയവുമായി വര്‍ഷങ്ങളായി കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സൗദിയിലെ എല്ലാ സെന്‍ട്രലുകളിലും രക്തദാനക്യാമ്പ് നടന്നു വരുന്നു. കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റിയും തൊണ്ണൂറ്റിഅഞ്ചാം ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബ്ന്‍ നാസര്‍ ഹോസ്പിറ്റലില്‍ നടന്ന രക്തദാന ക്യാമ്പില്‍ ജിസാനിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത് രക്തം നല്‍കുകി.

ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സാബിരി യഹ്യഗാവി, ജിസാന്‍ കെ.എം.സി.സി സ്ഥാപകനേതാവ് എം.എ. അസീസ് ചേളാരി, തുടങ്ങിയവര്‍ രക്തദാന ക്യാമ്പിനു ആശംസ നേര്‍ന്നു സംസാരിച്ചു.
ലാബ് ഡയറക്ടര്‍ ഡോ. മൂസ അലി അയ്യാശി, ഡോ. മുസ്ഥഫ അബ്ദുല്‍ അസീസ്, ആശുപത്രി നടത്തിപ്പുകാരായ യഹയ മുഹമ്മദ് ദാവൂദ്, വായില്‍ ഹുസൈന്‍, മുഹമ്മദ് അഹമ്മദ് അഖീലി, കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര്‍, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറിമാരായ പി.എ.സലാം പെരുമണ്ണ, അബ്ദുല്‍ ഗഫൂര്‍ മൂന്നിയൂര്‍, നാസര്‍ വാക്കാലൂര്‍, ഷമീര്‍ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ ഏരിയകളില്‍ നിന്നെത്തിയ കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും രക്തദാന ക്യാമ്പില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് പടല സ്വാഗതവും ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത് നന്ദിയും പറഞ്ഞു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026