l o a d i n g

ഗൾഫ്

മുപ്പത്തിമൂന്നാമത് ഇന്റര്‍-സ്‌കൂള്‍ സോണല്‍ ക്വിസ് മത്സരം ഡ്യൂണ്‍സ് മലാസില്‍ അരങ്ങേറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

റിയാദ്: മുപ്പത്തിമൂന്നാമത് ഇന്റര്‍-സ്‌കൂള്‍ സോണല്‍ ക്വിസ് മത്സരം ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മലാസില്‍ അരങ്ങേറി. അക്കാദമിക് മികവിനൊപ്പം വിദ്യാലയങ്ങള്‍ തമ്മിലുള്ള സഹകരണവും പഠന പാഠ്യേതര വിഷയങ്ങളുടെ യഥാര്‍ത്ഥ ആത്മാവും ശാസ്ത്രീയമായി ഇടകലര്‍ത്തിയ രീതിയിലായിരുന്നു മത്സരം അരങ്ങേറിയത്.

''പാഠപുസ്തകങ്ങള്‍ക്ക് അതീതമായ വിദ്യാഭ്യാസം'' എന്ന വിഷയത്തെ ആസ്പദമാക്കി ഡ്യൂണ്‍സ് പ്രിന്‍സിപ്പല്‍ സംഗീത അനൂപ് പ്രചോദനാത്മകമായ പ്രസംഗം നടത്തി. അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കവിത ലത മുഖ്യാതിഥി ആയിരുന്നു.

അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദറത്തസലാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഫലപ്രഖ്യാപനം പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ് സി ഒ ഇ ഷാനിജ ഷാനോജ് എന്നിവര്‍ ചേര്‍ന്ന് നടത്തി.
ജൂനിയര്‍ വിഭാഗത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും, ദറത്തസലാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും, യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ജൂനിയര്‍ വിഭാഗം ക്വിസ് മത്സരം, അധ്യാപിക ഹരിതയും സീനിയര്‍ വിഭാഗം അധ്യാപിക സുനിതയും നിയന്ത്രിച്ചു. ജനറല്‍ നോളജ്, ബസര്‍, റാപ്പിഡ് ഫയര്‍ തുടങ്ങിയ ഘട്ടങ്ങള്‍ മത്സരാര്‍ത്ഥികളുടെ വേഗതയും ആത്മവിശ്വാസവും പരീക്ഷിച്ചു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വിദ്യ വിനോദ് നന്ദി രേഖപ്പെടുത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026