l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് ഇ പോസ്റ്റ്ല്‍ ബാലറ്റ് വോട്ടിംഗ് കൊണ്ടു വരാമെന്ന് നിര്‍ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

തിരുവനന്തപുരം: നോര്‍ക്ക CEO അജിത് കൊളശേരിയും കേരള ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഒഫിസര്‍ ഡോ :രത്തന്‍ യു കേല്‍ക്കര്‍ IAS ഉം വിളിച്ചു ചേര്‍ത്ത ലോക കേരള സഭാംഗങ്ങളുടെ യോഗത്തില്‍ പ്രവാസികള്‍ക്ക് ഇ പോസ്റ്റ്ല്‍ ബാലറ്റ് വോട്ടിംഗ് കൊണ്ടു വരാമെന്ന നിര്‍ദേശമുണ്ടായി. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ പരമാവതി പൗരന്‍മാരെ പങ്കാളികളാക്കുന്നതിനു വേണ്ടി ചര്‍ച്ച ചെയ്യുന്നതിനാണ് ലോക കേരള സഭ മെമ്പര്‍മാരുടെ യോഗം വിളിച്ചത്.

ഓരോ രാജ്യത്തും ഉള്ള ഇന്ത്യന്‍ എംബസികള്‍ വഴി വോട്ടിംഗിന് വഴി ഒരുക്കാം എന്നാണ് ഇലക്ഷന്‍ കമീഷന്റെ ഭാഗത്ത് നിന്ന് വന്ന നിര്‍ദേശമെന്നും എന്നാല്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ അത് പ്രായോഗികമല്ലെന്നും താന്‍ നില്‍ക്കുന്ന അറാറില്‍ നിന്നും റിയാദ് എംബസിയിലേക്ക് 1200 കിലോമീറ്റര്‍ ദൂരമുണ്ടെന്നും സാധാരണ ജനങ്ങള്‍ക്ക് ഇത് ഉപകാരപെടില്ലെന്നും യോഗത്തില്‍ പങ്കെടുത്ത സക്കീര്‍ താമരത്ത് അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഞങ്ങള്‍ പ്രവാസികള്‍ക്ക് വേണ്ടത് പോസ്റ്റ്ല്‍ ബാലറ്റ് വോട്ടിംഗാണ് അത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ക്ക് അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിനു മുന്‍പായി ഇ പോസ്റ്റ്ല്‍ ബാലറ്റ് വോട്ടിംഗ് കൊണ്ടുവരാമെന്ന നിര്‍ദേശം മറുപടി പ്രസംഗത്തില്‍ മുഖ്യ ഇലക്ഷന്‍ കമീഷണറുടെ ഭാഗത്തുനിന്നുണ്ടായത്.

എന്നാല്‍ ഇരുപത് വര്‍ഷത്തിന് ശേഷം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്താന്‍ പോകുന്ന എനുമറേഷന്‍ (SIR) പ്രകാരം 2002 ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്ത ആളുകള്‍ക്ക് പുതിയ ഫോറം പൂരിപിച്ച് നല്‍കണം. ഒപ്പം ആവശ്യ പെടുന്ന 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് നല്‍കുകയും വേണം. കേരളത്തില്‍ ഈ രേഖകള്‍ ഇല്ലാത്ത ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ല. എന്നാലും ഈ പുതിയ എനുമറേഷന്‍ ബീഹാര്‍ മോഡല്‍ ആകുമൊ എന്നൊരു ആശങ്ക ഇല്ലാതില്ല.

എന്നിരുന്നാലും എല്ലാവരും ഇലക്ഷന്‍ കമീഷന്‍ വെബ് സൈറ്റ് വഴി അവരവരുടെ വോട്ടുകള്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും ഇല്ലാത്തവര്‍ ഓണ്‍ ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരുമ്പോള്‍ ആവശ്യമായ രേഖകള്‍ ശരിയാക്കി വെക്കണമെന്നും സക്കീര്‍ താമരത്ത് അഭ്യര്‍ത്ഥിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026