l o a d i n g

കേരള

അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാര്‍ത്തയില്‍ രോഷം പൂണ്ട് എം.വി ഗോവിന്ദന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് ആളെത്തിയില്ല എന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എ.ഐ നിര്‍മിതമായിരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നാലായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ കരുതുന്നത്? സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണ്. നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

'അയ്യപ്പസംഗമത്തില്‍ 4,600 ആളുകള്‍ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണ്. കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനാണ്. 4600 ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കില്‍ ആ കുറവ് സംഭവിച്ചിട്ടുണ്ട്. ശുദ്ധ അസംബന്ധം പറയുന്നതിന്, കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ?. വേണമെങ്കില്‍ ഒഴിഞ്ഞ കസേരകള്‍ എ.ഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ. നിങ്ങള്‍ക്ക് എ.ഐ ഉപയോഗിക്കാം. നിങ്ങള്‍ എല്ലാം ഉണ്ടാക്കും, ഗോവിന്ദന്‍ പറഞ്ഞു.

അയ്യപ്പ സംഗമം വലിയ വിജയമാണ്. ലോകപ്രശസ്തമായ വിജയമാണ്. ആളുകള്‍ എല്ലാം കാണുന്നുണ്ട്. 4600 ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ആ പറഞ്ഞതില്‍ 460 ആയി നിങ്ങള്‍ക്ക് ചുരുക്കണമെങ്കില്‍ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാന്‍വേണ്ടി നിങ്ങള്‍ എന്തൊക്കെയാണോ ഉപയോഗിക്കുന്നത് അതൊക്കെ നിങ്ങള്‍ ഉപയോഗിച്ചോളൂ- എം.വി. ഗോവിന്ദന്‍.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026