l o a d i n g

ഗൾഫ്

തൊണ്ണൂറ്റിയഞ്ചാം ദേശീയ ദിനം: ആഘോഷത്തിമിര്‍പ്പിലേക്ക് സൗദി

Thumbnail
Publisher By     എ.എം. സജിത്ത്
September 21, 2025



ജിദ്ദ- സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ തയാറെടുത്ത് രാജ്യം. യൂ ട്യൂബിലടക്കം ആഘോഷദിനത്തിന്റെ ലഹരി ദൃശ്യമാണ്. വിവിധ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും ഓഫറുകളുമായി രംഗത്തുണ്ട്. സൗദി ടെലികോം അടക്കമുള്ള മൊബൈല്‍ സേവനദാതാക്കളും വമ്പന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും ഹരിതപതാകയും നിരന്നുകഴിഞ്ഞു. വൈദ്യുതി ദീപാലങ്കാരങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഓഫീസുകളും കമ്പനികളും. നഗരസഭകളുടെ ആഭിമുഖ്യത്തില്‍ വലിയ ആഘോഷപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നാളെ രാത്രിമുതല്‍ തന്നെ രാജ്യം ആഘോഷത്തിമിര്‍പ്പിലാകും.
സെപ്റ്റംബര്‍ 23 രാത്രി 9 ന് സൗദിയിലെ 14 നഗരങ്ങള്‍ ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറങ്ങള്‍ വിതറി കരിമരുന്ന് പ്രയോഗത്തിന് സാക്ഷ്യം വഹിക്കും. ചില നഗരങ്ങളില്‍ ഏഴ് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

റിയാദില്‍ ബന്‍ബാന്‍ ഏരിയയിലും, ദമ്മാമില്‍ വാട്ടര്‍ഫ്രണ്ടിലുമാണ് കരിമരുന്ന് പ്രയോഗം നടക്കുന്നത്. ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്, യാച്ച് ക്ലബ് എന്നിവിടങ്ങളില്‍ ജിദ്ദയിലെ കാണികള്‍ക്ക് പരിപാടികള്‍ ആസ്വദിക്കാം. കൂടാതെ മദീന (കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്), ഹായില്‍ (പീസ് പാര്‍ക്ക്), അറാര്‍ (പൊതു പാര്‍ക്ക്), സകാക (പ്രിന്‍സ് അബ്ദുല്ലൈല കള്‍ച്ചറല്‍ സെന്റര്‍), അബ്ഹ (അല്‍-മത്ല്‍ പാര്‍ക്ക് ആന്‍ഡ് സെലിബ്രേഷന്‍ സ്‌ക്വയര്‍), അല്‍-ബാഹ (പ്രിന്‍സ് ഹുസാം പാര്‍ക്ക്), തബൂക്ക് (സെന്‍ട്രല്‍ പാര്‍ക്ക്), ബുറൈദ (കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്), ജിസാന്‍ (നോര്‍ത്തേണ്‍ കോര്‍ണിഷ്), തായിഫ് (അല്‍-റുദ്ഫ് പാര്‍ക്ക്), നജ്‌റാന്‍ (കിംഗ് സൗദ് പാര്‍ക്ക്) എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'പ്രൈഡ് ഓഫ് ദ നേഷന്‍' (രാഷ്ട്രത്തിന്റെ അഭിമാനം) എന്ന പരിപാടിക്ക് റിയാദില്‍ തുടക്കമാകും. സെപ്റ്റംബര്‍ 22 മുതല്‍ 23 വരെ റിയാദിലെ ബന്‍ബാന്‍ ഏരിയയില്‍ വൈകുന്നേരം 4:00 മുതല്‍ രാത്രി 11:00 വരെയാണ് പരിപാടി.

രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും വിളിച്ചോതുന്ന സമഗ്രമായ പരിപാടിയാണ് 'പ്രൈഡ് ഓഫ് ദ നേഷന്‍'. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിലും പൗരന്മാരെ സേവിക്കുന്നതിലും ആഭ്യന്തര മന്ത്രാലയം വഹിക്കുന്ന നിര്‍ണായക പങ്ക് ഈ പരിപാടി എടുത്തുകാണിക്കുന്നു. ക്രിയാത്മകവും കലാപരവുമായ സൈനിക പ്രദര്‍ശനങ്ങളാണ് ഇതില്‍ പ്രധാനം.

വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ ദിവസവും രാത്രി 8:00-ന് തത്സമയ സൈനിക പരേഡുകള്‍ നടക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാനുഭവം നല്‍കുന്ന ഈ പരേഡുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സജ്ജീകരണങ്ങളും ആധുനിക സുരക്ഷാ ശേഷികളും പ്രദര്‍ശിപ്പിക്കും. കൂടാതെ, മിലിട്ടറി ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. പതിറ്റാണ്ടുകളായി സൗദികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതങ്ങളും ഗാനങ്ങളുമായിരിക്കും കൂടുതലും.

രാത്രി 9:00-ന് റിയാദിന്റെ ആകാശത്ത് രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും വിളിച്ചോതുന്ന ദേശീയ മുദ്രാവാക്യങ്ങളടങ്ങിയ വെടിക്കെട്ട് നടക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകള്‍ സംബന്ധിച്ച് സമഗ്രമായ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായുണ്ടാകും. ട്രാഫിക് സുരക്ഷ, സൈബര്‍ സുരക്ഷ, സിവില്‍ ഡിഫന്‍സ് തുടങ്ങിയ മേഖലകളിലെ നൂതന സേവനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും പ്രദര്‍ശനത്തിലുണ്ടാകും. മന്ത്രാലയത്തിന്റെ 'അബ്‌ഷെര്‍' പ്ലാറ്റ്ഫോമിനാണ് ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ഇതോടൊപ്പം സംഗീത നാടകങ്ങളും, ദേശീയ കലാ പ്രകടനങ്ങളും നടക്കും. സുരക്ഷാ ഏജന്‍സികളുടെ പ്രദര്‍ശനം, നാടക പ്രകടനങ്ങള്‍, പങ്കെടുക്കുന്ന ഏജന്‍സികളുടെ പ്രദര്‍ശനം എന്നിവ സന്ദര്‍ശകര്‍ക്ക് വിവരങ്ങളും വിനോദവും നല്‍കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍, ലൈവ് ഷൂട്ടിംഗ് എന്നിവയും ഇവിടെ ആസ്വദിക്കാം.

'ഇസ്സ് അല്‍ വതന്‍' ഒരു സാധാരണ സൈനിക പരേഡ് മാത്രമായിരിക്കില്ല, സംഗീത നാടകവും മിലിട്ടറി നാടകവും നൂതനമായ രീതിയില്‍ ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുകയാണ്. ഈ അമൂല്യ ദേശീയ പരിപാടിയില്‍ പങ്കാളികളാകാനും രാജ്യത്തിന്റെ ചരിത്രത്തിലും നേട്ടങ്ങളിലുമുള്ള അഭിമാനബോധം വളര്‍ത്താനും എല്ലാ പൗരന്മാരെയും താമസക്കാരെയും ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍ മുഹ്‌സിന്‍ അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചു. വ്യോമ, നാവിക, കര പ്രദര്‍ശനങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമുള്‍പ്പെടെയുള്ള പരിപാടികളാണ് ഒരുക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യോമ പ്രദര്‍ശനങ്ങളില്‍ വിമാനങ്ങളുടെ വര്‍ണ്ണാഭമായ അഭ്യാസപ്രകടനങ്ങളും യുദ്ധക്കപ്പലുകളും ബോട്ടുകളും ഉള്‍പ്പെടുന്ന നാവിക പ്രദര്‍ശനങ്ങളും സൈനിക വാഹനങ്ങളുടെ പരേഡും ദേശീയ ബാന്റുകളും ഉണ്ടാകും.

ഈ പരിപാടികളില്‍ റോയല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനി, സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി , സൗദി എയര്‍ലൈന്‍സ്, ഹെലികോപ്റ്റര്‍ കമ്പനി , ഫ്‌ളൈഅദീല്‍, റിയാദ് ഏവിയേഷന്‍, റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റി എന്നിവയുള്‍പ്പെടെ നിരവധി ഔദ്യോഗിക സ്ഥാപനങ്ങള്‍ പങ്കാളികളാകുന്നുണ്ട്.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026