l o a d i n g

ഗൾഫ്

എം.ബി.സി ഗ്രൂപ്പിന്റെ 54% ഓഹരികള്‍ 7.47 പി.ഐ.എഫ് സ്വന്തമാക്കി.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2025

റിയാദ്- സൗദി അറേബ്യന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സൗദി മീഡിയ ഗ്രൂപ്പായ എം.ബി.സി ഗ്രൂപ്പിന്റെ 54% ഓഹരികള്‍ 7.47 ബില്യണ്‍ സൗദി റിയാലിന് സ്വന്തമാക്കി.

സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുലില്‍ എം.ബി.സി ഗ്രൂപ്പ് പുറത്തുവിട്ട പ്രസ്താവനയനുസരിച്ച്, അവരുടെ പ്രധാന ഓഹരി ഉടമകളിലൊരാളായ സസ്‌റ്റൈനബിലിറ്റി ഹോള്‍ഡിംഗ് കമ്പനി, സ്ഥാപനത്തിന്റെ 54% ഓഹരികള്‍ സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന് വിറ്റതായി അറിയിച്ചു.

മൊത്തം 179.5 ദശലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സസ്‌റ്റൈനബിലിറ്റി ഹോള്‍ഡിംഗും പി.ഐ.എഫും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇടപാട് പൂര്‍ത്തിയാക്കിയത്. ഓരോ ഓഹരിക്കും 41.60 റിയാല്‍ എന്ന നിരക്കില്‍ ആകെ 7.47 ബില്യണ്‍ റിയാല്‍ ആണ് ഇടപാടിനായി പി.ഐ.എഫ് മുടക്കിയത്.

മാധ്യമ-വിനോദ മേഖലകളില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്ന പി.ഐ.എഫിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. സൗദി അറേബ്യയില്‍ മാധ്യമ നിര്‍മാണത്തിനായുള്ള സമഗ്രമായ സംവിധാനം നിര്‍മ്മിക്കുകയും അത് വഴി രാജ്യത്തിന്റെ ഇന്നൊവേഷന്‍ ശേഷി വികസിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

ഈ ഇടപാട് എം.ബി.സി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും ഓഹരി ഉടമകളിലും ജീവനക്കാരിലും നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമ-വിനോദ മേഖലകളില്‍ ഇത് പുതിയ വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026