l o a d i n g

കേരള

ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി ആരോഗ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2025

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ നെഞ്ചില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ സമ്മതിച്ചു. വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, യുവതിക്ക് ആവശ്യമായ തുടര്‍ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

ചികിത്സാ പിഴവുകള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, സുമയ്യയുടെ പരാതിയില്‍ തിരുവനന്തപുരം സിറ്റി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ആര്‍സിസിയിലെ ചികിത്സയുടെ ഭാഗമായി 2025 മാര്‍ച്ച് മാസം നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് രക്തക്കുഴലുകള്‍ വഴി മരുന്ന് നല്‍കാനുപയോഗിക്കുന്ന സെന്‍ട്രല്‍ ലൈനിന്റെ ഭാഗമായ ഗൈഡ് വയര്‍ സുമയ്യയുടെ ശരീരത്തില്‍ കണ്ടെത്തിയത്. വിഷയം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും, ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഗൈഡ് വയര്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം, ഈ വിഷയത്തില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സഭയ്ക്ക് ഉറപ്പുനല്‍കി.

വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നിഷേധിക്കാനുള്ള ശ്രമമാണുണ്ടായത്. ഗൈഡ് വയര്‍ ശരീരത്തില്‍ കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ല എന്ന തരത്തില്‍ വിചിത്രമായ വിശദീകരണങ്ങള്‍ പോലും നല്‍കി. ജനറല്‍ ആശുപത്രിയിലെ പിഴവ് മറച്ചുവെക്കുന്നതിനായി, സുമയ്യയുടെ മറ്റ് ആശുപത്രികളിലെ ചികിത്സാ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് മറുപടി നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ പിന്നീട്, വീഴ്ച സംഭവിച്ചതായി ഡോ. രാജീവ്കുമാര്‍ തന്നെ സമ്മതിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായത്. ഇത്രയും ഗുരുതരമായ പിഴവ് വരുത്തുകയും അത് സമ്മതിക്കുകയും ചെയ്തിട്ടും, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതിന്റെ സാങ്കേതികത്വം പറഞ്ഞ് ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുമായി സുമയ്യ ഇപ്പോഴും ആശുപത്രികള്‍ കയറിയിറങ്ങുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഈ കുറ്റസമ്മതം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026