l o a d i n g

കേരള

പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു, എംഎന്‍ കാരശ്ശേരിയുമായും കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

കോഴിക്കോട്: വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ. അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം, നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ. അസ്ഹരി പറഞ്ഞു. ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു.

ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമാണ് കാണാന്‍ കഴിയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ടി സിദ്ദിഖ് എം എല്‍ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. സാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഡോ. എം.എന്‍. കാരശ്ശേരിയെയും സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ 11.55ഓടെ കാരശ്ശേരിയിലെ അമ്പാടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ എം.എന്‍. കാരശ്ശേരിയും ഭാര്യയും ചേര്‍ന്നു ഷാളണിയിച്ച് സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറും കൂടെയുണ്ടായിരുന്നു പ്രിയങ്ക ഗാന്ധി വീട്ടില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും താന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചോദിച്ചെന്നും കാരശ്ശേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക രംഗം ശക്തിപ്പെടുത്തണമെന്നും പ്രിയങ്കയെ ബോധ്യപ്പെടുത്തി. തന്റെ സംസാരം ശ്രദ്ധാപൂര്‍വം കേട്ട പ്രിയങ്ക ഗാന്ധി അഭിപ്രായങ്ങള്‍ കുറിച്ചിട്ടുണ്ടെന്നും പ്രിയങ്കയില്‍ പ്രതീക്ഷയുണ്ടെന്നും കാരശ്ശേരി പറഞ്ഞു

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026