l o a d i n g

ഗൾഫ്

ജിദ്ദയില്‍ കൗമാരക്കാര്‍ക്ക് മാത്രമുള്ള തുടര്‍മതപഠന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

ജിദ്ദ: കെ.എന്‍.എം വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എംഎസ്എമ്മിന്റെ നേതൃത്വത്തില്‍ കൗമാരക്കാര്‍ക്കായി കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന 'സിആര്‍ഇ' തുടര്‍മതപഠന പദ്ധതിയുടെ ജിദ്ദയിലെ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ആരംഭിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന ചടങ്ങില്‍ സനാഇയ്യാ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ഖലീല്‍ അല്‍റായി പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഈ ലോകത്ത് വിശുദ്ധ ഖുര്‍ആന്‍ ഒഴികെ ബാക്കിയെല്ലാം സൃഷ്ടികളാണെന്നും ഖുര്‍ആന്‍ നമ്മുടെ സൃഷ്ടാവിന്റെ വചനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് 'എന്താണ് സിആര്‍ഇ, എന്തിനാണ് സിആര്‍ഇ' എന്ന വിഷയത്തില്‍ നൗഷാദ് കരുവണ്ണൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. ഇന്ന് എല്ലാവര്‍ക്കും എ-പ്ലസ് കിട്ടുന്നുണ്ടെങ്കിലും മൂല്യങ്ങള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ക്യാമ്പസുകള്‍ അടക്കം ഇന്ന് ആഘോഷങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ്. എന്നും ഒഴുക്കിനെതിരെ നീന്തി മുന്നേറിയിട്ടുള്ള മുജാഹിദ് പ്രസ്ഥാനം ഇന്നത്തെ സാഹചര്യങ്ങളില്‍ നമ്മുടെ മക്കള്‍ നല്ലവരായി വളരാന്‍ വേണ്ടിയാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'പ്രവാചകനും കുട്ടികളും' എന്ന വിഷയത്തെ ആസ്പദമാക്കി സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സ്വന്തം മക്കളെപ്പോലെ തന്നെ മറ്റുള്ള കുട്ടികളോടും കാരുണ്യം കാണിക്കുന്നവനായിരുന്നു പ്രവാചകനെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരിക്കല്‍ തന്റെ മുതുകില്‍ ഒരു ചെറിയ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് അവന്റെ പിതാവ് വിലക്കിയപ്പോള്‍ പ്രവാചകന്‍ ആ കുട്ടിയെ കളി തുടരാന്‍ അനുവദിക്കുകയും കുട്ടിക്ക് കൂടുതല്‍ സൗകര്യപ്രദമായ രൂപത്തില്‍ ഇരുന്നു കൊടുക്കുകയും ചെയ്തു. പ്രവാചകസദസ്സില്‍ ഒരാണ്‍കുട്ടി കടന്നുവന്നപ്പോള്‍ അതിന്റെ പിതാവ് അവനെ ചുംബിക്കുകയും അടുത്തിരുത്തുകയും ചെയ്യുകയും അതേ വ്യക്തിയുടെ പെണ്‍കുട്ടി വന്നപ്പോള്‍ ചുംബനം നല്‍കാതെ അടുത്തിരുത്തുക മാത്രം ചെയ്തപ്പോള്‍ അങ്ങനെ വിവേചനം പാടില്ലെന്നും പെണ്‍കുട്ടിക്ക് കൂടി ചുംബനം നല്‍കണമെന്നും ആ പിതാവിനെ തിരുത്തുകയായിരുന്നു പ്രവാചകന്‍.

മദീനയില്‍ ഈത്തപ്പഴം വിളവെടുക്കുമ്പോള്‍ ആദ്യം കുട്ടികള്‍ക്ക് ഓരോഹരി നല്‍കലായിരുന്നു പ്രവാചകന്റെ രീതി. ഒരു കിളിയെ വളര്‍ത്തിയിരുന്ന കുട്ടിയെ കാണുമ്പോഴൊക്കെ പ്രവാചകന്‍ അതിന്റെ വിശേഷങ്ങള്‍ തിരക്കുകയും ആ കിളി ചത്ത വിവരമറിഞ്ഞപ്പോള്‍ ആ കുട്ടിയുടെ വേദനയില്‍ പങ്ക് കൊള്ളുകയും ചെയ്തു. ഇങ്ങനെ ചെറുതും വലുതുമായ, നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന എല്ലാ കാര്യങ്ങളിലും കുട്ടികളുടെ കൂടെ നിന്ന പ്രവാചകന്റെ മാതൃക നമ്മളും പിന്‍പറ്റിയാല്‍ നമ്മുടെ മക്കളും ഭാവിയില്‍ ഒരു മാഫിയകള്‍ക്കും വഴിപ്പെടാതെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന രീതിയില്‍ വളര്‍ന്നു വരിക തന്നെ ചെയ്യുന്നതാണ്. തന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ചിറകിന്റെ അടിയില്‍ അവരെ ഒളിപ്പിച്ചുകൊണ്ട് ശത്രുക്കളോട് പോരാടുന്ന ഒരു തള്ളക്കോഴിയുടെ ആര്‍ജവം പോലെ നമ്മുടെ മക്കളെ ഒരു ലിബറല്‍, എത്തിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ് ചിന്തകള്‍ക്കും വഴിപ്പെടാതെ പ്രവാചക മാതൃകകളില്‍ അടിയുറച്ചു നിന്നുകൊണ്ട് പുത്തന്‍ ആചാരങ്ങളില്‍ അകപ്പെടാതിരിക്കാനും നാം ശ്രദ്ദിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026