l o a d i n g

ഗൾഫ്

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കണം -ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

ജിദ്ദ: വയനാടിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ 30വര്‍ഷങ്ങള്‍ക്ക് മുമ്പ് 70% പണിതീര്‍ത്ത് പാതി വഴിയില്‍ നിര്‍ത്തിവെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് ഒരു നാഷണല്‍ ഹൈവേയായി പ്രഖ്യാപിച്ച് വയനാടിന്റെ പിന്നോക്കാവസ്ഥയും, യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി കേന്ദ്ര സംഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു.

വയനാടിനെ മറ്റു ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ അകപ്പെടുമ്പോള്‍ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്നവരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ് പ്രയാസത്തിലാക്കുന്നത്. കൂടാതെ ഉപരിപഠനത്തിനും ജോലിക്കുമായി അയല്‍ ജില്ലകളെ ആശ്രയിക്കുന്നവരും ജില്ലക്ക് പുറത്ത് തുടര്‍പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും, വിദഗ്ധ ചികിത്സക്കായി പുറത്ത് പോകുന്നവരെയും സാരമായി ബാധിക്കുന്നു. സര്‍ക്കാറുകള്‍ മനസ്സ് വെച്ചാല്‍ ചെറിയ ചിലവില്‍ മാസങ്ങള്‍ കൊണ്ട് പദ്ധതി പൂര്‍ത്തികരിച്ച് വയനാട്ടുകാരുടെ യാത്രാദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ഇനിയും ഇത് പോലുള്ള വിഷയങ്ങളില്‍ ഗൗരവകരമായി ഇടപെട്ട് പരിഹാരം കാണാത്ത പക്ഷം കെ.എം.സി.യും സമരരംഗത്തേക്ക് ഇറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ജിദ്ദ വയനാട് ജില്ലാ കെ.എം സി.പ്രസിഡന്റ് ശിഹാബ് പേരാല്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി. മുഖ്യ രക്ഷാധികാരി റസാഖ് അണക്കായി മുഖ്യ പ്രഭാഷണം നടത്തി. നാസര്‍ നായിക്കട്ടി, ഷാഹുല്‍ ഹമീദ് മാടക്കര, ഹര്‍ഷല്‍ പഞ്ചാര, സൈഫുമാണ്ടാട്, ജാഷിഫ് ചൂരല്‍മല , അഷറഫ് പറളിക്കുന്ന്, കാദര്‍ യൂസഫ് കാരക്കാമല തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബ് തേട്ടോളി സ്വാഗതവും ട്രഷറര്‍ അശ്രഫ് വേങ്ങൂര് നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026