l o a d i n g

ബിസിനസ്

കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 - ''ബ്ലൂ ടൈഡ്‌സ്' തിരുവനന്തപുരത്ത്, മന്ത്രി സജി ചെറിയാന്‍ കേന്ദ്രമന്ത്രിമാരെ കണ്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

ന്യൂഡല്‍ഹി: കേന്ദ്ര-കേരള സര്‍ക്കാരുകളും യൂറോപ്യന്‍ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള-യൂറോപ്യന്‍ യൂണിയന്‍ (EU) ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 - ''ബ്ലൂ ടൈഡ്‌സ്' സെപ്റ്റംബര്‍ 18-19 തീയതികളില്‍ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസില്‍ നടക്കും. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍, മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ബ്ലൂ എക്കണോമി (blue economy) മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉന്നതതല പരിപാടിയാണിത്.

ബ്ലൂ എക്കണോമിയിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. സമുദ്ര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കുലര്‍ എക്കണോമി, ഊര്‍ജ്ജ സംക്രമണം, സ്മാര്‍ട്ട് പോര്‍ട്ടുകള്‍, ടൂറിസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടായിരിക്കും. കൂടാതെ, സാംസ്‌കാരിക പരിപാടികളും നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ഈ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. ഇന്ത്യ-കേരള-EU പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ബ്ലൂ എക്കണോമിയിലെ സഹകരണത്തിനും നൂതന ആശയങ്ങള്‍ക്കുമുള്ള ഒരു കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദി കൂടിയായിരിക്കും കോണ്‍ക്ലേവ്.

'ബ്ലൂ ടൈഡ്‌സ്'ലേക്ക് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് - സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് , അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026