l o a d i n g

ഗൾഫ്

പാസ്പോര്‍ട്ട്, വിസ കോണ്‍സുലര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട്, വിസ കോണ്‍സുലര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി റിയാദിലെത്തി ജിസിസി അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ശുവൈഗുമായി കൂടിക്കാഴ്ച നടത്തി. 2024 - 2028 വര്‍ഷത്തേക്കുള്ള ഇന്ത്യ ജിസിസി ജോയിന്റ് ആക്ഷന്‍ പ്ലാനിനെ കുറിച്ച് ചര്‍ച്ച നടന്നു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ വാണിജ്യം, നിക്ഷേപം, സുരക്ഷ, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ സജീവമാക്കും. ജിസിസി ജനറല്‍ കോഓഡിനേറ്റര്‍ ഡോ. റജാ അല്‍മര്‍സൂഖിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഡീഷനല്‍ സെക്രട്ടറി (ഗള്‍ഫ്) അസീം ആര്‍ മഹാജനും ചാറ്റര്‍ജിക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സമൂഹ പ്രതിനിധികളും സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിലും സെക്രട്ടറി (സിപിവി & ഒഐഎ) പങ്കെടുത്തു. അംബാസഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സംസാരിച്ച സെക്രട്ടറി, സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ വിലപ്പെട്ട സംഭാവനകളെ പ്രശംസിച്ചു. സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തില്‍ അവര്‍ വഹിച്ച പ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി സൗദി അറേബ്യയുടെ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026