l o a d i n g

കേരള

രാജ്യത്തെ ആദ്യ നഗരനയം രൂപീകരിക്കാന്‍ ഒരുങ്ങി കേരളം, കേരള അര്‍ബന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025

കൊച്ചി: സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അര്‍ബന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 12 മുതല്‍ കൊച്ചിയില്‍ നടക്കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. സെപ്റ്റംബര്‍ 12 മുതല്‍ 13 വരെ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ നഗര നയം രൂപീകരിക്കുന്നതിനായി പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഈ 10 മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ അര്‍ബന്‍ കോണ്‍ക്ലേവില്‍ നടക്കും.

നഗരങ്ങളെ കേവലം ഭൗതിക വികസനത്തിന്റെ കേന്ദ്രങ്ങളായി മാത്രം ചുരുക്കാതെ മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തി, സാമൂഹിക നീതി, പരിസ്ഥിതി സൗഹൃദം, സാംസ്‌കാരിക വൈവിധ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുക എന്നതാണ് നഗരനയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മര്‍ദ്ദങ്ങള്‍, തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ചയാകും.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവനനിര്‍മ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യാതിഥിയാകും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ. ശ്രീനിവാസ , മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, എ.കെ. ശശീന്ദ്രന്‍, പി. രാജീവ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കേര നഗരനയ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം. സതീഷ്‌കുമാറും, സഹ അധ്യക്ഷനും കൊച്ചി മേയറുമായ അഡ്വ. എം. അനില്‍കുമാറും കമ്മീഷന്റെ റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ഹൈ ലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മിനിസ്റ്റേഴ്‌സ്, ലോകത്തിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാര്‍ പങ്കെടുക്കുന്ന ഹൈ -ലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മേയേര്‍സ്, കേരളത്തിലെ മുഴുവന്‍ കോര്‍പറേഷന്‍ മേയര്‍മാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാരും പങ്കെടുക്കുന്ന കൗണ്‍സിലേഴ്‌സ് അസംബ്ലി തുടങ്ങിയ വേദികള്‍ കോണ്‍ക്ലേവിന്റെ സവിശേഷതയാണ്.

ഹൈ -ലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മിനിസ്റ്റേഴ്‌സ്ല്‍ ശ്രീലങ്കന്‍ നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, മലേഷ്യയില്‍ നിന്നുള്ള ഭവനനിര്‍മ്മാണ, തദ്ദേശഭരണവകുപ്പ് മന്ത്രി ഇങ് കോര്‍ മിങ് എന്നിവരും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരായ കെ.എന്‍.നെഹ്‌റു (തമിഴ്നാട്), വിക്രമാദിത്യ സിങ് (ഹിമാചല്‍ പ്രദേശ്), ഹര്‍ദീപ് സിങ് മുണ്ടിയന്‍ (പഞ്ചാബ്), കൈലാഷ് വിജയ്വര്‍ഗ്യ (മധ്യപ്രദേശ്), മുന്‍ രാജ്യസഭാംഗം രാജീവ് ഗൗഡ, ജമ്മുകശ്മീരില്‍ നിന്നുള്ള എംഎല്‍എ തന്‍വീര്‍ സാദിഖ് എന്നിവരും പങ്കെടുക്കും.

ഹൈ -ലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മേയേര്‍സില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ മേയര്‍ സിറില്‍ സാബ, ശ്രീലങ്കയിലെ കൊളംബോ സിറ്റി മേയര്‍ പ്രൈ കാല്ലി ബല്‍ത്താസര്‍, മാലിദ്വീപ് മേയര്‍ ആദം അസിം, നേപ്പാളിലെ നില്‍ക്കന്ത മുനിസിപ്പാലിറ്റി മേയര്‍ ഭിം പ്രസാദ്, ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്വേഡോ ടഡ്യ, നേപ്പാളിലെ രത്‌നനഗര്‍ മുനിസിപ്പാലിറ്റി മേയര്‍ പ്രഹ്‌ളാദ് സപ്‌കോട്ട എന്നിവര്‍ വിദേശ പ്രതിനിധികളായി പങ്കെടുക്കും.

ഇന്ത്യയിലെ വിവിധ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാരും കേരളത്തിലെ ആറു കോര്‍പറേഷനുകളുടെ മേയര്‍മാരും പങ്കെടുക്കും. 10 നയരൂപീകരണ സെഷനുകളും, അഞ്ച് പ്ലീനറി സെഷനുകളും, രണ്ടു ഫോക്കസ് സെഷനുകളും, അഞ്ച് ഫയര്‍സൈഡ് ചാറ്റുകളും, 11 റൗണ്ട് ടേബിള്‍ സെഷനുകളും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 13ന് വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡന്റ് കോഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പ് മുഖ്യാതിഥിയാകും. മന്ത്രിമാരായ എം.ബി രാജേഷ്, പി.രാജീവ് റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

കോണ്‍ക്ലേവിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കും. കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും പ്രദര്‍ശനം. അന്തര്‍ദേശീയ പ്രതിനിധികള്‍, ദേശീയ നയരൂപകര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, എന്‍ജിഒകള്‍, യുവജനങ്ങള്‍ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പി രാജീവ്, മേയര്‍ അഡ്വ എം. അനില്‍ കുമാര്‍, ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ള, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, നഗര കാര്യവകുപ്പ് ഡയറക്ടര്‍ സൂരജ് ഷാജി , ഗ്രാമകാര്യവകുപ്പ് ഡയറക്ടര്‍ അപൂര്‍വ്വ ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026