l o a d i n g

ഗൾഫ്

ദുബായില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ചെന്നൈയിലുള്ള ഉടമക്ക് വിമാനത്തിലെത്തിച്ച് നല്‍കി ദുബായ് പോലീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025

ദുബായ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ട തമിഴ് യൂട്യൂബര്‍ക്ക് ഫോണ്‍ വിമാനമാര്‍ഗം ചെന്നൈയില്‍ എത്തിച്ച് നല്‍കി ദുബായ് പൊലീസ്. യൂട്യൂബര്‍ മദന്‍ ഗൗരിക്കാണ് ഫോണ്‍ തിരിച്ചു കിട്ടിയത്. ഫോണ്‍ തിരിച്ചു കിട്ടിയ സന്തോഷം അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഒരാഴ്ച മുമ്പാണ് മദന്‍ ഗൗരി ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് എമിറ്റേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്തത്. പുറപ്പെടുന്നതിന് മുമ്പ് തന്റെ ഐഫോണ്‍ ദുബായ് വിമാനത്താവളത്തില്‍ എവിടേയോ നഷ്ടപ്പെട്ടു. യാത്രക്കിടെ എയര്‍ഹോസ്റ്റസിനെ വിവരമറിയിച്ചപ്പോള്‍ ഇന്ത്യയിലെത്തിയ ശേഷം ഞങ്ങള്‍ക്കൊരു ഒരു മെയിലയക്കാന്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടാന്‍ മെയില്‍ അയിച്ചിട്ട് എന്ത് പ്രയോജനം എന്നാണ് ആദ്യം കരുതിയത്. എങ്കിലും അങ്ങനെ ചെയ്തുവെന്ന് മദന്‍ ഗൗരി വീഡിയോയില്‍ പറയുന്നു. താമസിയാതെ മറുപടി വന്നു. മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍ നല്‍കാനായിരുന്നു ആവശ്യം.
ഫോണ്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചു. ഉടന്‍ ഈ അടയാളങ്ങളുള്ള മൊബൈല്‍ഫോണ്‍ തങ്ങളുടെ പക്കലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തൊട്ടടുത്ത ദിവസം എമിറേറ്റ്‌സ് വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ചെന്നൈയിലെത്തി. ഉടമക്ക് കൈമാറി. സൗജന്യമായിരുന്നു ദുബായ് പൊലീസിന്റെ ഈ സേവനമെന്ന വിവരവും മദന്‍ ഗൗരി അതിശയത്തോടെ പങ്കുവെക്കുന്നു. ദുബായ് പോലീസിന്റെ സേവനം ലോകമാകെ ശ്രദ്ധ പിടി്ച്ചുപറ്റിയിട്ടുള്ളതാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026