റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നോക്കൗട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.. റിയാദ് കാബൂസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റായ ''സൂപ്പര്‍ ലിഗ 2.0 ക്ക് മുന്നോടിയായി നടന്ന മത്സരങ്ങള്‍ ഫോറം അംഗങ്ങളുടെ ഫുട്‌ബോള്‍ ആവേശത്തിന് ഉണര്‍വ് പകരുന്നതായിരുന്നു.
എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൂളേഴ്‌സ് എഫ് സി എതിരില്ലാത്ത 4 ഗോളുകളടിച്ച് വിജയികളായി. ഫൈനല്‍ മത്സരത്തില്‍ കണ്ടം കളി യുണൈറ്റഡ് എഫ് സി റണ്ണേഴ്‌സ് അപ്പുമായി. വിജയികള്‍ക്കുള്ള ട്രോഫി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ എം എ ആര്‍ പ്രതിനിധികള്‍ കൈമാറി. ഫോറം അംഗങ്ങളുടെ കാല്‍പന്ത് അഭിനിവേശം വളര്‍ത്താനും കൂടുതല്‍ ആളുകളെ ഫുട്‌ബോളിലേക്ക് എത്തിക്കാനുമാണ് ഫുട്‌ബോള്‍ ഫോര്‍ ആള്‍ എന്ന നാമകരണത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടികള്‍ക്ക് കെ ഇ എഫ് എക്‌സ്‌കോം അംഗങ്ങളായ നവാസ് നളപ്പുലന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
Related News