l o a d i n g

കേരള

ആക്രിസാധനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി കടയുടമയും ഓട്ടോ ഡ്രൈവറും മാതൃകയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

കൊല്ലം: ആക്രി സാധനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ആക്രിക്കട ഉടമയും ഓട്ടോ ഡ്രൈവറും സത്യസന്ധതയുടെ ആള്‍രൂപങ്ങളായി. മൈലാപൂരില്‍ ആക്രിക്കട നടത്തി വരുന്ന നിസാറും, നവാസ് എന്ന ഓട്ടോ ഡ്രൈവറും ആണ് സത്യസന്ധതയിലൂടെ മാതൃകയായത്. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്ക് നെടിയവിള വീട്ടില്‍ രാജുവിന്റെ വീട്ടില്‍ നിന്നും ഓട്ടോ ഡ്രൈവര്‍ നവാസിന്റെ കൈവശം വില്‍ക്കാന്‍ ഏല്‍പ്പിച്ച ആക്രി സാധനങ്ങള്‍ കോട്ടമുറിയില്‍ നിസാറിന്റെ ആക്രിക്കടയില്‍ വില്‍ക്കാനായി കൊണ്ട് ചെന്നപ്പോഴാണ് സാധനങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണ പെട്ടികിടക്കുന്നത് ഉടമ നിസാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിസാര്‍ പെട്ടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു സ്വര്‍ണ്ണമാലയും രണ്ട് മോതിരവും ഒരു ഏലസ്സും ഉണ്ടായിരുന്നു. എല്ലാംകൂടി 6 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ വിവരം ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂര്‍ റാഫിയെ അറിയിക്കുകയും റാഫി ആക്രിസാധനങ്ങള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച രാജുവുമായി ബന്ധപ്പെടുകയും കൊട്ടിയം പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. കാന്‍സര്‍ രോഗബാധിതയായി മരിച്ച രാജുവിന്റെ ഭാര്യ അനിതയുടെ സ്വര്‍ണാഭരണങ്ങള്‍ ആയിരുന്നു ഇത്. ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞു. ഇവരുടെ മരണത്തിന് ശേഷം വീട്ടുകാര്‍ സ്വര്‍ണാഭരണങ്ങള്‍ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.സ്വര്‍ണ്ണം ലഭിച്ച വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ രാജു ആഭരണങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൊട്ടിയം പോലീസ് ഇന്‍സ്‌പെക്റ്റര്‍ പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ. നിതിന്‍ നളന്റെയും പഞ്ചായ അംഗം മുഹമ്മദ് റാഫിയുടേയും സാന്നിദ്ധ്യത്തില്‍ നിസാറും നവാസും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ രാജുവിന് കൈമാറി.

ഫോട്ടോ: ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണം ലഭിച്ചിട്ടും കണ്ണ് മഞ്ഞളിക്കാതെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കാന്‍ മനസ്സ് കിട്ടിയ ആക്രികട ഉടമയേയും ഓട്ടോ ഡ്രൈവറെയും കൊട്ടിയം പോലീസ് ആദരിക്കുന്നു.

-ഇക്ബാല്‍ പള്ളിമുക്ക്

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026