l o a d i n g

ഇന്ത്യ

യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍; ദല്‍ഹിയില്‍ ഗതാഗത നിരോധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2025

ന്യൂദല്‍ഹി: ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് തുടര്‍ച്ചയായി അപകടരേഖക്ക് മുകളില്‍ ഒഴുകുന്നു. നഗരത്തിലെ ലോഹാ പുല്‍ (പഴയ റെയില്‍വേ പാലം) വഴിയുള്ള ഗതാഗതവും പൊതുജനങ്ങളുടെ സഞ്ചാരവും ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ചൊവ്വാഴ്ച രാവിലെ പഴയ റെയില്‍വേ പാലത്തിന് സമീപം യമുനയിലെ ജലനിരപ്പ് 205.75 മീറ്ററായി ഉയര്‍ന്നു. ഇത് അപകടരേഖയായ 205.33 മീറ്ററിനും മുകളിലാണ്. ദല്‍ഹിക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ് നില 204.50 മീറ്ററാണ്. 205.33 മീറ്റര്‍ കടന്നാല്‍ ഇത് അപകടകരമായ നിലയിലെത്തും, ജലനിരപ്പ് 206 മീറ്ററില്‍ എത്തിയാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും.

യമുന നദിയിലെ വെള്ളപ്പൊക്ക സാധ്യതകള്‍ നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമാണ് പഴയ റെയില്‍വേ പാലം. നദിയിലെ ജലനിരപ്പ് അപകടരേഖക്ക് മുകളില്‍ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026