l o a d i n g

ബിസിനസ്

ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ പ്രമുഖ ഏജന്‍സിയായ ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂറിസം ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ജിദ്ദ: ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂര്‍സ് ജിദ്ദ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. അറബ് ന്യൂസ് മുന്‍ ഡപ്യൂട്ടി എഡിറ്ററും മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ താരീഖ് മിശ്ഖസ് ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂര്‍സ് ജിദ്ദ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഷറഫിയയില്‍ സഫയര്‍ ഹോട്ടലിന് സമീപത്താണ് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങിയത്.

സൗദി അറേബ്യയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ അല്‍ അമൂദി, ടി.എം.എ റഊഫ്, സലാഹ് കാരാടന്‍, വി.പി മുസ്തഫ (കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), നാസര്‍ വെളിയങ്കോട് (കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി), യൂനുസ് കെ.ടി നസീം (ജിദ്ദ ക്ലിനിക് എം.ഡി), ഉബൈദുള്ള തങ്ങള്‍ (എസ്.ഐ.സി നാഷണല്‍ പ്രസിഡന്റ്), ഹക്കീം പാറക്കല്‍ (ഒ.ഐ.സി.സി), എം.കെ റഹീം ഒതുക്കുങ്ങല്‍, ഇസ്മയില്‍ മുണ്ടാക്കുളം, സി.കെ റസാഖ് മാസ്റ്റര്‍, നാണി മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷറഫ് മുല്ലപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്റര്‍നാഷണല്‍ ടൂര്‍, ഉംറ സര്‍വീസ്, ടിക്കറ്റിംഗ്, സൗദി നാഷണല്‍ ടൂര്‍, പ്രീമിയം ഉംറ പാക്കേജ്, അറ്റസ്റ്റേഷന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, സര്‍ട്ടിഫൈഡ് ട്രാന്‍സിലേഷന്‍, വി.എഫ്.എസ് അപ്പോയിന്‍മെന്റ്, ഇന്‍ഷുറന്‍സ്, വിസ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹനീഫ മൊല്ലഞ്ചേരി അറിയിച്ചു. പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂറിസം ഒരുക്കിയിട്ടുണ്ടെന്ന് മാനേജര്‍ മജീദ് കോട്ടീരി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026