l o a d i n g

ഗൾഫ്

ദുബായിയുടെ ചരിത്രത്തില്‍ ആദ്യമായി ജനസംഖ്യ നാല്‍പത് ലക്ഷം കടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

ദുബായ്: ദുബായിയുടെ ജനസംഖ്യ ചരിത്രത്തില്‍ ആദ്യമായി 40 ലക്ഷം കടന്നതായി ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-ല്‍ 20 ലക്ഷമായിരുന്ന ജനസംഖ്യ വെറും 14 വര്‍ഷം കൊണ്ടാണ് ഇരട്ടിയായി വര്‍ധിച്ചത്.

1975-ല്‍ 1,87,187 മാത്രം ആളുകളുണ്ടായിരുന്ന ദുബായില്‍ 2002-ല്‍ 10 ലക്ഷം, 2011-ല്‍ 20 ലക്ഷം, 2018-ല്‍ 30 ലക്ഷം എന്നിങ്ങനെ ജനസംഖ്യ ക്രമാനുഗതമായി വര്‍ധിച്ചു. 30 ല്‍നിന്ന് നാല്‍പത് ലക്ഷത്തിലേക്ക് എത്താന്‍ ഏഴ് വര്‍ഷം മാത്രമാണ് എടുത്തത്. ഈ വളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ 2032-ഓടെ ദുബായിയുടെ ജനസംഖ്യ അമ്പത് ലക്ഷവും 2039-ഓടെ 60 ലക്ഷവും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ പ്രതീക്ഷിക്കുന്ന 58 ലക്ഷം എന്നതിനെയും മറികടന്നേക്കാം.

2021-ല്‍ കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്ന് ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം, നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അതിസമ്പന്നര്‍ക്കും ആകര്‍ഷകമായ കേന്ദ്രമായി ദുബായ് തിരികെ എത്തി. ഉയര്‍ന്ന നിക്ഷേപ നേട്ടം, മികച്ച തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിതശൈലി, സുരക്ഷ എന്നിവയാണ് ആളുകളെ ദുബായിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

ദുബായിയിലേതുപോലെ യുഎഇയുടെ മൊത്തം ജനസംഖ്യയിലും ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ ദശകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വേള്‍ഡോമീറ്റര്‍ അനുസരിച്ച് യുഎഇയിലെ ജനസംഖ്യ നിലവില്‍ 11.39 മില്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിട്ടുണ്ട്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026