l o a d i n g

കേരള

തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്താന്‍ സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നാളെ കൊച്ചിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനത്തിലൂടെ കേരളത്തിന് അകത്തും പുറത്തും തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുവേണ്ടിയുള്ള ബൃഹദ് പദ്ധതിക്ക് സ്‌കില്‍ കേരളം ഗ്ലോബല്‍ സമ്മിറ്റ് - 2025 ലൂടെ തുടക്കം കുറിക്കുകയാണ്. 2025 - 26 അധ്യയന വര്‍ഷത്തില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കെങ്കിലും ക്യാമ്പസ് പ്ലേസ്മെന്റിലൂടെ തൊഴില്‍ നല്‍കുന്നതിനാണ് വിജ്ഞാനകേരളം ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, തൊഴില്‍, ഭാവിയിലെ നൈപുണി വികസനം തുടങ്ങിയ വിഷയങ്ങളില്‍ ആഗോളതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് അന്താരാഷ്ട്ര ഉച്ചകോടി വേദിയൊരുക്കും. നൈപുണി പരിശീലനത്തിനുവേണ്ടിയുള്ള ഒരു ലക്ഷം തൊഴിലവസരങ്ങള്‍ക്കുവേണ്ടി വിവിധ കമ്പനികളുമായി താല്‍പര്യപത്രം സമ്മിറ്റില്‍ ഒപ്പുവയ്ക്കാന്‍ കഴിയും എന്ന് കരുതുന്നു.

ഓഗസ്റ്റ് 29-ന് രാവിലെ 10 മണിക്ക് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അധ്യക്ഷയാകുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കര്‍ണാടക നൈപുണി വികസന വകുപ്പ് മന്ത്രി ശ്രീശരണ്‍ പ്രകാശ് മുഖ്യാതിഥിയാകും. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എംപി, കെ ജെ വിനോദ് എംഎല്‍എ, മേയര്‍ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്ക് സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കും.

കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി, കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (K-DISC) ഈ ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 29,30 തീയതികളില്‍ നടക്കുന്ന ഈ ഉച്ചകോടിയില്‍ 2000 പേര്‍ നേരിട്ടും ഒരുലക്ഷം പേര്‍ ഓണ്‍ലൈനായും പങ്കെടുക്കും.

സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയും, ഭാവിയിലെ തൊഴില്‍ വിപണിയില്‍ മത്സരിക്കാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. സമ്മിറ്റിന്റെ ഭാഗമായി, പ്രമുഖ കരിയര്‍ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോര്‍ട്ട് 2025 പുറത്തിറക്കും. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകള്‍, തൊഴില്‍ വിപണിയിലെ പുതുപ്രവണതകള്‍, ആഗോള തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ടാലന്റ് റിപ്പോര്‍ട്ട്.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, ഒ ആര്‍ കേളു, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,കേരളത്തിലെ വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മിറ്റിലെ വിവിധ ചര്‍ച്ചകളുടെ ഭാഗമാകും. സമ്മിറ്റില്‍ എസ്.ഡി. ഷിബുലാല്‍ (മുന്‍ ഇന്‍ഫോസിസ് സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്‌സ് ഫൗണ്ടേഷന്‍), റൈമണ്ട് ക്ലെയ്ന്‍ (INCIT സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗന്‍ ലിലി (ജോബ്‌സ് ആന്‍ഡ് സ്‌കില്‍സ് ഓസ്‌ട്രേലിയ) തുടങ്ങി നിരവധി ദേശീയ-അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. നൂറിലേറെ കമ്പനികളുടെ HR മാനേജര്‍മാരും സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.

ആറ് വേദികളിലായി രണ്ടു ദിവസം നീളുന്ന ചര്‍ച്ചകളില്‍ 57 പാനലുകളിലായി 233 വിദഗ്ധര്‍ പങ്കെടുക്കും. ഇതിനുപുറമെ 16 കീ നോട്ട് പ്രസംഗികരും ഉണ്ടാവും, കേരളത്തിലെ നൂറിലേറെ കോളേജുകള്‍ തങ്ങളുടെ നൈപുണി വികസനപരിപാടിയെ കുറിച്ചുള്ള മാതൃകകള്‍ അവതരിപ്പിക്കും. ആറ് വേദികളിലെ ചര്‍ച്ചാ വിഷയങ്ങള്‍ ഇവയൊക്കെയാണ്: പുതിയ ആഗോള തൊഴില്‍ സാധ്യതകള്‍, കേരളം ഒരു ആഗോള നൈപുണി ഹബ്ബ്, വിദ്യാഭ്യാസവും നൈപുണി വികസനവും, ഇന്നവേഷന്‍ ആവാസവ്യവസ്ഥ, ആഗോളതലത്തില്‍ കേരളത്തിലിരുന്ന് ജോലി, നൈപുണി സദ് മാതൃകകള്‍.

ആറ് വേദികളില്‍ നിന്നുള്ള ചര്‍ച്ചകളും ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ക്കുവേണമെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് ഏതുവേദിയിലെ ചര്‍ച്ചകളും തത്സമയം കാണാവുന്നതാണ്. സമ്മിറ്റ് കഴിഞ്ഞും ഇവ വെബ് സൈറ്റില്‍ ലക്ഷ്യമാകും. ഇതിനകം രണ്ടുലക്ഷത്തിലേറെ പേര്‍ സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസവകുപ്പ് ( സര്‍വ്വകലാശാലകളും, കോളേജുകളും, പോളിടെക്‌നിക്കുകളും ), തൊഴില്‍വകുപ്പ് ( ഐ റ്റി ഐ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ), പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പ് ( ഐ റ്റി ഐ ) എന്നീ വകുപ്പുകളാണ് അവരവരുടെ വിദ്യാഭ്യാസ മേഖലകളില്‍ നൈപുണി വികസന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വ്യവസായം, ടൂറിസം, നോര്‍ക്ക, തുടങ്ങിയ വകുപ്പുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍കൈ എടുക്കും. വിജ്ഞാനകേരളം കാമ്പയിന്‍ ഈ പ്രവര്‍ത്തനത്തിന് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുടെയും, ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കും.

കേരളത്തില്‍ നടക്കാന്‍ പോവുന്ന ഉന്നത വിദ്യാഭ്യാസ സ്‌കില്‍ കാമ്പയിനിന്റെ പ്രത്യേകത പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യമാണ്. ഓരോ കോളേജിലെയും പൂര്‍വ്വവിദ്യാര്‍ഥികളായിരിക്കും ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും, മെന്റര്‍മാരായി പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇത്തരത്തില്‍ അന്‍പതിനായിരം പേരെ സെപ്തംബര്‍ മാസത്തില്‍ മെന്റര്‍മാരായി കണ്ടെത്താന്‍ ആവുമെന്നാണ് കരുതുന്നത്. പഴയ സാക്ഷരതാ പ്രസ്ഥാനത്തെ ഓര്‍മ്മിപ്പിക്കുന്ന അതിവിപുലമായ നൈപുണി വികസന പ്രസ്ഥാനത്തിന് സ്‌കില്‍ സമ്മിറ്റ് തുടക്കം കുറിക്കും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026