l o a d i n g

കായികം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഓണ സമ്മാനം, ഫുട്‌ബോള്‍ ഇതിഹാസം മെസ്സി നവംബറില്‍ കേരളത്തിലെത്തും, എതിരാളിയാവാന്‍ ആസ്‌ട്രേലിയന്‍ ടീമിനു താല്‍പര്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ലയണല്‍ മെസ്സി കേരളത്തിലെത്തുന്നു. മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറിലാണ് കേരളത്തിലെത്തുക. നവംബര്‍ 10 നും 18നും ഇടക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്നാണ് അന്താരാഷ്ട്ര അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ അറിച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് ടീം പറഞ്ഞു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകും മത്സരം.

മെസ്സിയുടെ സന്ദര്‍ശന വിവരം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസ്സി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചതായി മന്ത്രി അറിയിച്ചു.

ഇന്ത്യയിലേക്കുള്ള മെസിയുടെ 2ാം വരവാണിത്. 2011ല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വലേക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ കളിച്ചിരുന്നു. മലയാളി ഫുട്ബാള്‍ ആരാധകര്‍ക്കുള്ള അര്‍ജന്റീനയുടെ ഓണസമ്മാനമാണ് കേരളത്തിലേക്കുള്ള മെസ്സിയുടെ വരവ് എന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. എതിരാളികള്‍ ആരെന്ന് ഉടന്‍ പ്രഖ്യാപിക്കും. ഫിഫ റാങ്കിങ്ങിലുള്ള ടീമായിരിക്കും ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ മത്സരിക്കുന്നത്. 2026 ലോകകപ്പിന് യോഗ്യത നേടിയ ആസ്‌ട്രേലിയന്‍ ടീം കളിക്കാന്‍ താല്‍പര്യം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. മറ്റു ശക്തരായ രണ്ട് ടീമുകള്‍ കൂടി പരിഗണനയിലുണ്ട്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണത്തോടെ പ്രഖ്യാപനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയ ടീമുകളില്‍ ഒന്നാണ് ആസ്‌ട്രേലിയ. ഫിഫ റാങ്കിങ്ങില്‍ 24ാം സ്ഥാനക്കാരാണ് സോക്കറൂസ് എന്ന് വിളിപ്പേരുകാരായ ആസ്‌ട്രേലിയ.

സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കണാന്‍ ആരാധകര്‍ക്ക് സൗകര്യമൊരുക്കും. സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്ത കേരളത്തിലെ ആരാധകര്‍ക്കും ഇഷ്ട താരങ്ങളെ കാണാന്‍ വഴിയൊരുക്കും. ഔദ്യോഗിക രേഖകള്‍ വെച്ചല്ല മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് ഇതുവരെ സംസാരിച്ചതെന്നും, ഇത് വസ്തുതക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്‌പോണ്‍സര്‍മാര്‍ സര്‍ക്കാറിനൊപ്പം നിന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ ശനിയാഴ്ച രാവിലെയോടെയാണ് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ കേരളത്തിലേക്കുളള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ സൗഹൃദ മത്സര ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ടീമിന്റെ കേരളത്തിലേക്കുള്ള വരവ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026