l o a d i n g

ഗൾഫ്

ജലീലിന്റെ ആരോപണം സി.പി.എമ്മിനെ പ്രീതിപ്പെടുത്താന്‍ -ജിദ്ദ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

ജിദ്ദ- സി.പി.എമ്മിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ മുസ്ലിം ലീഗിനെയും അതിന്റെ നേതാക്കളെയും അടിക്കടി വിമര്‍ശിക്കുന്നതെന്ന് ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ, ആക്ടിംഗ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്ത് ബന്ധുവിന് നിയമനം നല്‍കിയ ആളാണ് ജലീല്‍. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തിന് പദവി രാജിവെക്കേണ്ടി വന്നു. ഇതിന്റെ വിരോധവും പരിഭവങ്ങളുമാണ് ലീഗിനെതിരെ ജലീല്‍ പ്രകടിപ്പിക്കുന്നതെന്നും കെ.എം.സി.സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തന്റെ ബന്ധുവായ കെ ടി അദീബിനെ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) ജനറല്‍ മാനേജരായി നിയമിക്കാന്‍ ഔദ്യോഗിക അധികാരങ്ങള്‍ ദുരുപയോഗം ചെയ്ത കെ.ടി. ജലീല്‍ 2019 ല്‍, കേരള ലോകായുക്ത സ്വജനപക്ഷപാതത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മന്ത്രിപദവി ഒഴിഞ്ഞത്. മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടിവന്നതിനു ശേഷം പാര്‍ട്ടിയില്‍നിന്ന് നേരിടുന്ന അവഗണന മറച്ചു വെക്കാനും, ലീഗിനെയും, മത നേതാക്കളെയും കുറ്റം പറഞ്ഞു പാര്‍ട്ടിയെ പ്രീതിപ്പെടുത്തി അടുത്ത തവണയും സീറ്റ് ഉറപ്പിക്കാനുമുള്ള തന്ത്രം മെനയുകയാണ് ജലീല്‍.

തന്റെ പാര്‍ട്ടിക്ക് കീഴിലെ കോപ്പറേറ്റീവ് ബാങ്കു കൊള്ളയെ കണ്ടില്ലെന്ന് നടിക്കുകയാണ് ജലീല്‍. ഈ കൊള്ളയില്‍ ജലീലിനും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമൂഹത്തെയും മത നേതാക്കളെയും സംഘ് പരിവാറിന് ഒറ്റിക്കൊടുക്കുന്ന പണിയാണ് ജലീല്‍ ചെയ്യുന്നതെന്നും കെ.എം.സി.സി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026