l o a d i n g

കേരള

സ്വതന്ത്ര മാധ്യമ പവർത്തനം ഇന്ത്യയിൽ വെല്ലുവിളി നേരിടുന്നു: പിണറായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തന o ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
വിപണി താൽപ്പര്യങ്ങൾക്ക് കീഴടങ്ങുന്നതു മൂലം രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
അതേ സമയം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങൾ നിരന്തരമായി സർക്കാരിനെതിരെ തെറ്റായ വാർത്തകൾ ചമയ്ക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തിട്ടും കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകനെതിരെ പോലും സർക്കാർ കേസെടുത്ത സംഭവം ഉണ്ടായിട്ടില്ല.
സർക്കാരിന്റെ രഹസ്യ രേഖ എങ്ങനെ ചോർന്നുവെന്ന് കണ്ടുപിടിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ നടത്തുന്ന ഈ അന്വേഷണം തുടരുമെന്നും അതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകർ രാജ്യവ്യാപകമായി അവരുടെ വാർദ്ധക്യ കാലത്ത് അവഗണന നേരിടുന്നു. മെച്ചപ്പെട്ട ജീവിതത്തിന് അവർക്ക് അർഹതയുണ്ട്.
സീനിയർ ജേണലിസ്‌റ്റ് ഫോറം രൂപം നൽകുന്ന അഖിലേന്ത്യാ സംഘടന മുതിർന്ന മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി യോജിച്ച മുന്നേറ്റം നടത്തുമെന്ന് താൻ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സീനിയർ ജേണലിസ്‌റ്റ് ഫോറം കേരള പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ,. സ്വാഗത സംഘം അദ്ധ്യക്ഷൻ ജോൺ മുണ്ടക്കയം, ജനറൽ കൺവീനർ കരിയം രവി എന്നിവർ പ്രസംഗിച്ചു.
നേരത്തെ മുതിർന്ന അംഗവും മുൻ രാജ്യസഭാ എം.പി.യുമായ എം.പി.അച്യുതൻ സമ്മേളന സ്ഥലത്ത് പതാക ഉയർത്തി.
വൈകിട്ട് നടന്ന ദേശീയ മാധ്യമ സെമിനാർ പ്രമുഖ മാധ്യമ ഗവേഷകയും കോളമിസ്‌റ്റുമായ സെവന്തി നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ.അച്യുത് ശങ്കർ, സുഹാസിനി പ്രഭു ഗാവോങ്കർ (ഗോവ), പി.വി.ഹരി കൃഷ്ണൻ, എം. സരിതാ വർമ്മ //എന്നിവർ പ്രസംഗിച്ചു.
എസ്.ജെ.എഫ് ഡൽഹി ഘടകം പ്രസിഡന്റ് സന്ദീപ് ദീക്ഷിത് മോഡറേറ്ററായിരുന്നു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026