l o a d i n g

ഗൾഫ്

സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2025

റിയാദ്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2016ല്‍ അടച്ചുപൂട്ടിയ സൗദിയിലെ പ്രമുഖ കരാര്‍ കമ്പനിയായിരുന്ന സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ ബാക്കിയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യ കുടിശ്ശികകള്‍ വിതരണം ചെയ്യുന്നതിന് യൂസഫ് അബ്ദുള്‍റഹ്‌മാന്‍ അല്‍സൈ്വലമിനെ ചുമതലപ്പെടുത്തിയതായി എംബസി അറിയിച്ചു.

ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഇന്ത്യക്കാര്‍ അവരുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിലവിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങള്‍ സഹിതം https://ehqaq.sa/saudiogerreq/action/signup/lang/en എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി അറിയിച്ചു. സൗദി ഓജര്‍ കമ്പനിയില്‍ സൗദിയിലുടനീളം 3,500 മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 10,000ത്തോളം ഇന്ത്യക്കാര്‍ ജോലിചെയ്തിരുന്നതായാണ് കണക്ക്.

സാമ്പത്തിക തകര്‍ച്ച കാരണം കമ്പനി അടച്ചുപൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് 10 മാസത്തെ ശമ്പള കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാനന്തര ആനുകൂല്യവും ലഭിക്കാനുണ്ടായിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026