l o a d i n g

ഗൾഫ്

"ജല" ജിസാനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ (ജല) ആഭിമുഖ്യത്തിൽ ജിസാനിൽ ഇന്ത്യയുടെ 79-ാ മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ജിസാൻ പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൽ അസീസ് റോഡിലുള്ള ജല ആഫീസ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. "ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജല രക്ഷാധികാരി സതീഷ് കുമാർ നീലാംബരി വിഷയം അവതരിപ്പിച്ചു. "ജല" വൈസ് പ്രസിഡന്റ് ഡോ.രമേശ് മുച്ചിക്കൽ അധ്യക്ഷത വഹിച്ചു. വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടനയും ദേശീയതയും മതനിരപേക്ഷതയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്നും ദേശീയ നേതാക്കളും സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്‌തവരും സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ആശയവും ബഹുസ്വരമൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മഹത്തായ ജനാധിപത്യ സംവിധാനത്തെ ദുരുപയോഗപ്പെടുത്തികൊണ്ട് സമഗ്രാധിപത്യസ്വഭാവമുള്ള ഒരു മതരാഷ്‌ട്രത്തിനായി സംഘപരിവാർ ശക്തികൾ ഗൂഢനീക്കങ്ങൾ നടത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഡോ.ജോ വർഗീസ്, നൗഷാദ് പുതിയതോപ്പിൽ, മനോജ് കുമാർ, കോശി, ജോർജ് തോമസ്, ഹർഷാദ് അമ്പയക്കുന്നുമ്മേൽ, അന്തുഷ ചെട്ടിപ്പടി, ബാലൻ കൊടുങ്ങല്ലൂർ, ബിനു ബാബു, ഗഫൂർ പൊന്നാനി, ജബ്ബാർ പാലക്കാട്, സലിം മൈസൂർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. "ജല"യുടെ സെക്രട്ടറി സണ്ണി ഓതറ സ്വാഗതവും വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ നന്ദിയും പറഞ്ഞു. ജാഫർ താനൂർ, അഷറഫ് മണ്ണാർക്കാട്, വിവിധ ഏരിയ സെക്രട്ടറിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ കേക്ക് മുറിക്കലും, പായസ വിതരണവും ദേശീയഗാനാലാപനവും നടത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026