ലണ്ടന്‍: യുകെയില്‍ സിഖുകാര്‍ക്കു നേരെ ആക്രമണം. വോള്‍വര്‍ഹാംപ്ടണിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് സിഖുകാരായ വയോധികരാണ് ആക്രമണത്തിനിരയായത്. . മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് രണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 15 വെള്ളിയാഴ്ചയായിരുന്നു സംഭവം. മര്‍ദനത്തിന് പിന്നാലെ സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
്.
ആക്രമണത്തെ ഭയാനകം എന്നാണ് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ വിശേഷിപ്പിച്ചത്. വിഷയം ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ബാദല്‍ ആവശ്യപ്പെട്ടു. യുകെയിലെ വോള്‍വര്‍ഹാംപ്ടണില്‍ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാര്‍ക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണെന്നും ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അര്‍ഹിക്കുന്നു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തില്‍ പ്രവര്‍ത്തിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Related News