അബൂദാബി: മിഡിലീസ്റ്റില്‍ ആദ്യമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ സ്റ്റീല്‍ ഉല്‍പാദനം യു.എ.ഇയില്‍ തുടങ്ങി. വ്യവസായമേഖലയെ കാര്‍ബണ്‍ മുക്തമാക്കാന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ സ്റ്റീല്‍ ഉല്‍പാദനരംഗം പരിസ്ഥിതി സൗഹൃദമാക്കുന്നത്.
അബൂദാബിയിലെ ഫ്യൂച്ചര്‍ എനര്‍ജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. മിഡിലീസ്റ്റ് ആഫ്രിക്കന്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സ്റ്റീല്‍ ഉല്‍പാദനം. ഇതോടെ സ്റ്റീല്‍ ഉല്‍പാദനമേഖല 95% വരെ പരിസ്ഥിതി സൗഹൃദമാക്കും.
സ്റ്റീല്‍ ഉല്‍പാദനത്തിന്റെ പ്രധാനഘട്ടമായ ഇരുമ്പ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിക്കാനാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുക. ഇതിന് ആവശ്യമായി വരുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ മസ്ദാര്‍ എംസ്റ്റീലിന് ലഭ്യമാക്കും. 2050 ഓടെ കാര്‍ബണ്‍ വികിരണമില്ലാത്ത നെറ്റ് സീറോ അന്തരീക്ഷം എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്.
Related News