l o a d i n g

സാംസ്കാരികം

മുഹമ്മദ് ഈസ സമ്പൂര്‍ണ സ്നേഹത്തിന്റെ പാഠപുസ്തകം-ആലങ്കോട് ലീലാകൃഷ്ണന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

തൃത്താല . മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിക്കുന്നതിന് സ്‌കൂളിലോ കോളേജിലോ സിലബസില്ലെന്നും അത് ജീവിതത്തിലൂടെ തന്നെ പഠിക്കണമെന്നും പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ പ്രവാസി വ്യവസായിയും ജീവകാര്യണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസയെ കുറിച്ച് ഡോ.അമാനുല്ല വടക്കാങ്ങര തയ്യാറാക്കി ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ്മപുസ്തകം 'ഈസക്ക എന്ന വിസ്മയം' തൃത്താല ആസ്പയര്‍ കോളേജില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്പയര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടി പുസ്തകം ഏറ്റവാങ്ങി.

മഹാത്മാക്കളുടെ ജീവിതത്തില്‍ നിന്നാണ് പുതിയ തലമുറ സ്നേഹം പഠിക്കേണ്ടതെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അത്തരം മഹാത്മാക്കളുടെ പട്ടികയിലാണ് മുഹമ്മദ് ഈസയുടെ സ്ഥാനം. കലാകാരന്‍മാരെ ഇരു ചെവി അറിയാതെ സഹായിക്കുന്ന കോഴിക്കോട്ട് ആശ എന്ന സംഘടനയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗള്‍ഫിലേക്ക് പോയതാണ് അദ്ദേഹം. അത്രയൊന്നും ധനികനല്ലാതിരുന്നിട്ടും ജാതി മത ഭേദമന്യേ മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്‌കതയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടി ജീവിച്ച സമ്പൂര്‍ണ സ്നേഹത്തിന്റെ പാഠപുസ്തകമായിരുന്നു മുഹമ്മദ് ഈസ. കലാ,സാംസ്‌കാരിക, കായിക മേഖലകളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സമൂഹത്തിന് ഏറെ സന്തോഷം പകരുന്നതായിരുന്നെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ അധ്യക്ഷത വഹിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് അലി പത്തില്‍, ഈസക്ക എന്ന വിസ്മയം എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര, പുസ്തകം പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍ ഉടമ അക്്ബര്‍ ലിപി, ആസ്പയര്‍ കോളേജ് അകാദമിക് ഡയറക്ടര്‍ അബ്ദുള്‍ മജീദ്, ഐ.ഇ.എസ് സ്‌കൂള്‍ പ്രസിഡന്റ് പി.പി.അബ്്ദുള്ള, ഗ്രീന്‍ ജോബ്സ് സി.ഇഒ ഷാനു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ കാപ്ഷന്‍

ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത ഈസക്ക എന്ന വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനം ആസ്പയര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടിക്ക് ആദ്യ കോപ്പി നല്‍കി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026