l o a d i n g

കേരള

യുവതിയുടെ ആത്മഹത്യ, ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2025

കൊച്ചി: പ്രണയിച്ച ശേഷം വിവാഹ വാഗ്ദാന ലംഘനം നടത്തുകയും മതമാറ്റത്തിനു പ്രേരിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി സോന എല്‍ദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയുടെ ആത്മഹത്യക്കുറിപ്പില്‍ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. റമീസിന്റെ വീട്ടുകാരും കേസില്‍ പ്രതികളാവും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് റമീസ്.

ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മലില്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് സോനയുടെ പിതാവ് എല്‍ദോസ് മരിച്ചത്.

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ച സാഹചര്യത്തിലാണ് മരിക്കാന്‍ തുരുമാനിച്ചതെന്ന് സോന ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ പറയുന്നു. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും സോന ആരോപണം ഉന്നയിച്ചിട്ടുണ്ട്. അവരും റമീസിനൊപ്പം നിന്ന് മാനസികവും ശാരീരികവുമായി തളര്‍ത്തിയെന്നാണ് കുറപ്പില്‍ പറഞ്ഞിട്ടുള്ളത്. റമീസ് ആത്മഹത്യ ചെയ്‌തോളാന്‍ പറഞ്ഞതായും ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്.

കോളജില്‍ സഹപാഠികളായിരുന്ന സോനയും റമീസും വിവാഹം കഴിക്കുന്നതു സംബന്ധിച്ച് വീടുകളില്‍ ആലോചന നടന്നിരുന്നു. മതം മാറിയാല്‍ മാത്രമേ വിവാഹം നടക്കൂ എന്ന് റമീസിന്റെ വീട്ടുകാര്‍ അറിയിച്ചിരുന്നു എന്നും ഇതിന് തങ്ങള്‍ സമ്മതിച്ചെന്നുമാണ് സോനയുടെ സഹോദരന്‍ ബേസില്‍ പറഞ്ഞത്. എന്നാല്‍ അസന്മാര്‍ഗിക പ്രവര്‍ത്തിക്ക് റമീസിനെ എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് സോന അറിയിച്ചിരുന്നുവെന്നും ബേസില്‍ പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026