l o a d i n g

ഗൾഫ്

തെരഞ്ഞെടുപ്പു അട്ടിമറി സമഗ്ര അന്വേഷണം വേണം -വേള്‍ഡ് കെ എം സി സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സിനെയും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനെത്തന്നെയും തകര്‍ക്കുന്ന വിധത്തില്‍ വോട്ടര്‍ പട്ടികയില്‍ അട്ടിമറിനടത്തി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെകണ്ടെത്തി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും വേള്‍ഡ് കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്‌സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നത്തിന്റെ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമിതി ഈ ആവശ്യം ഉന്നയിച്ചത്.

മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഓണ്‍ ലൈന്‍ യോഗത്തില്‍ പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ) അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്‌മാന്‍ (യു എ ഇ) സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രഷറര്‍ യു എ നസീര്‍ (യു എസ് എ ) ആമുഖ ഭാഷണം നടത്തി.

ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം ദുഷ്‌ചെയ്തികള്‍ ജനങ്ങള്‍ക്ക് ഭരണഘടനയിലും സംവിധാനങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ക്രമേണ അരാജകത്വത്തിലേക്കും ഏകാധിപത്യത്തിലേക്കും രാജ്യം നയിക്കപ്പെടുമെന്നും യോഗം ആ ശങ്കപ്പെട്ടു. ജനങ്ങളുടെ സ്വാതന്ത്ര്യവും വോട്ടവകാശവും പരമാധികാരവും കുല്‌സിത മാര്‍ഗങ്ങളിലൂടെ അവര്‍ പോലും അറിയാതെ അട്ടിമറിക്കപ്പെടുകയും കവര്‍ന്നെടുക്കപ്പെടുകയുമാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെപ്പറ്റി വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത്തരം ക്രമക്കേടുകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട അധികൃതര്‍ തന്നെ കൂട്ട് നില്‍ക്കുന്ന സാഹചര്യം അത്യന്തം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്.
ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിനകത്തും പുറത്തുമുള്ള ഓരോ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.

അതിനു പ്രവാസി സമൂഹം അടക്കമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളും മുന്‍പോട്ടു വരണമെന്നു യോഗം ആഹ്വാനം ചെയ്തു. ഭരണകൂടത്തിന്റെ ഒത്താശയോട് കൂടിയ ഈ അട്ടിമറി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമരത്തില്‍ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്കൊപ്പം ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയില്‍ സമാന ചിന്താഗതിക്കാരുമായി കെ.എം.സി.സി കൈകോര്‍ക്കുമെന്നും യോഗം പ്രഖ്യാപിച്ചു.

വൈസ് പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ വേള്‍ഡ് കെ.എം സി.സി.യുടെ വിവിധങ്ങളായ ഭാവി പരിപാടികള്‍ അനാവരണം ചെയ്യുന്ന വിഷന്‍ 2030 അവതരിപ്പിച്ചു. നീതിയുക്തവും അഴിമതി രഹിതവുമായ തെരഞ്ഞെടുപ്പിനായി പോരാടി, ജനാധിപത്യ സംരക്ഷണത്തിന്റെ കാവലാളായി മാറിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വേള്‍ഡ് കെ.എം.സി.സി അഭിനന്ദിച്ചു. ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചെങ്കള (സൗദി അറേബ്യ) നന്ദി പറഞ്ഞു. സെക്രട്ടറി ഷബീര്‍ കാലടി (സലാല) പ്രവേശനം നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖി (അബുദാബി) പ്രാര്‍ത്ഥന നടത്തി. സിവിഎം വാണിമേല്‍ (ദുബായ്) പ്രമേയം അവതരിപ്പിച്ചു. കുഞ്ഞമ്മദ് പേരാമ്പ്ര (കുവൈറ്റ്), അബ്ദുന്നാസര്‍ നാച്ചി (ഖത്തര്‍), ഡോക്ടര്‍ മുഹമ്മദ് അലി കൂനാരി (ജര്‍മ്മനി), അസൈനാർ (ബഹറൈൻ) എന്നിവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026