l o a d i n g

ഗൾഫ്

മതേതരത്വത്തിന്റെ കാവലാളായിരുന്നു ശിഹാബ് തങ്ങള്‍ -ഹാരിസ് കല്ലായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

ജിസാന്‍: ബെയ്ശ് കെ എം സി സി കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം വിപുലമായി ദന ഫിഷ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സൗദി കെഎം സി സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്വസമുദായത്തിന്റെ പുരോഗതിക്കും കെട്ടുറപ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം മുഴുവന്‍ ജനങ്ങളേയും ചേര്‍ത്ത് പിടിക്കുകയും സഹായം ചോദിച്ച് ആര് വന്നാലും വേര്‍തിരിച്ച് കാണാതെ എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തവരായിരുന്നു ശിഹാബ് തങ്ങളെന്നും ബാബ്രി മസ്ജിദ് ധ്വംസനമടക്കമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തിന്റെ മതേതരത്വത്തിന് കാവലാളായി നിന്ന മഹദ് വ്യക്തിയാണെന്നും അദ്ദേഹത്തെ പോലെയുള്ള മുന്‍ഗാമികളുടെ പ്രവര്‍ത്തന ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പരസ്പരം അറിഞ്ഞും സഹകരിച്ചും പ്രവാസികള്‍ക്കിടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍ഗാമികളെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത് ആശംസാ പ്രസംഗം നടത്തി. ബൈഷ് കെഎംസിസി ഏരിയ കമ്മറ്റി ഓര്‍ഗനസിംഗ് സെക്രട്ടറി അഷ്റഫ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങില്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് മുജീബ് അമ്പലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് വള്ളിക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് ഹൈദര്‍ പുളിങ്ങോം നന്ദിയും പറഞ്ഞു. ബെയ്ശ് ഏരിയാ കമ്മിറ്റി ഭാരവാഹികളായ ഹസൈന്‍ ഒളകര,സലാം പാണക്കാട്, ഷാഫി ഒറ്റത്തിങ്ങല്‍, ശിഹാബുദ്ധീന്‍ ചാലില്‍ തുടുങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026