l o a d i n g

ഗൾഫ്

മതരാജ്യമാക്കാനുള്ള നീക്കത്തോട് നാം മൗനം പാലിച്ചാല്‍, ന്യൂനപക്ഷം മാത്രമല്ല നാളെ ഭൂരിപക്ഷത്തിനും സുരക്ഷയുണ്ടാവില്ലെന്ന് ആദം മുല്‍സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

റിയാദ്: മോഡി സര്‍ക്കാരിന്റെ ഭരണകാലം ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നഷ്ടപ്പെടുന്ന കാലമായി മാറിയിരിക്കുന്നതായി കെ.പി.സി.സി അംഗവും കോണ്‍ഗ്രസ് നേതാവുമായ ആദം മുല്‍സി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ 'അവസാനിക്കാത്ത ന്യൂനപക്ഷ വേട്ട' എന്ന വിഷയത്തില്‍ നടത്തിയ പരിപാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്ത് ഒരിക്കല്‍ ''സര്‍വ്വധര്‍മ്മ സമഭാവ'' എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത്, ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ''ഒരു മതം മാത്രം, മറ്റുള്ളവര്‍ക്ക് ഭയം മാത്രം'' എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ പേരില്‍, ദേശസ്‌നേഹത്തിന്റെ പേരില്‍, സംസ്‌കാരത്തിന്റെ പേരില്‍, വിദ്വേഷവും ഭീതിയും മാത്രം വിതയ്ക്കുന്ന ഭരണമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സി.എ.എ, എന്‍.ആര്‍.സി, ലവ് ജിഹാദ് നിയമം, ഗോമാംസ നിരോധനം എല്ലാം തന്നെ ഒരേ ലക്ഷ്യം മാത്രം, ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുക. ചരിത്രം പോലും തിരുത്തി, ന്യൂനപക്ഷങ്ങളുടെ സംഭാവനകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
ഇവരുടെ രാജ്യം ഒരു മതത്തിന്റെ മാത്രം രാജ്യമാക്കാനുള്ള നീക്കത്തോട് നാം മൗനം പാലിച്ചാല്‍, ന്യൂനപക്ഷം മാത്രമല്ല നാളെ ഭൂരിപക്ഷത്തിനും സുരക്ഷയില്ല എന്നത് നാം ഓര്‍ക്കണം. അതുകൊണ്ട് ഇത് ന്യൂനപക്ഷ വേട്ട മാത്രമല്ല, ജനാധിപത്യ വേട്ട കൂടിയാണ്.

മോഡി സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ''ഇന്ത്യയുടെ ഭരണഘടന ഞങ്ങളുടെ കവചമാണ്, അത് കീറിക്കളയാന്‍ നിങ്ങള്‍ക്ക് കഴിയില്ല'', നാം ഭയപ്പെടില്ല, പിന്‍വാങ്ങില്ല, മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടില്ല. ഭാരതത്തിന്റെ ശക്തി നമ്മുടെ വൈവിധ്യമാണ്. അതിനെ തകര്‍ക്കാന്‍ ആരെത്തിയാലും, അവര്‍ നാടിന്റെ ശത്രുക്കള്‍ തന്നെയാണ്. അതിനാല്‍, മതത്തിന്റെ പേരില്‍ നടക്കുന്ന വേട്ടയെ തടയാനും, ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കാനും, ഓരോ പൗരനും മുന്നോട്ട് വരണമെന്നും ചടങ്ങ് ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികള്‍ വിശിഷ്ട്ടാതിഥിയെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു ആദരിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് ഒമര്‍ ഷരീഫ് അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ നിഷാദ് ആലങ്കോട്, സക്കീര്‍ ധാനത്ത്, ഷാനവാസ് മുനമ്പത്ത്, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് സന്തോഷ്, ജില്ല ഭാരാവാഹികളായ ഹര്‍ഷാദ് എം.ടി, ജംഷീദ് തുവ്വൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി വൈശാഖ് അരൂര്‍ സ്വാഗതവും, ട്രഷറര്‍ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു. ഷഫാദ് അത്തോളി, മജു സിവില്‍ സ്റ്റേഷന്‍, ശിഹാബ് കൈതപൊയില്‍, സിദ്ധീഖ് പന്നിയങ്കര, അല്‍ത്താഫ് കാലിക്കറ്റ്, അസ്‌ക്കര്‍ മുല്ലവീട്ടില്‍, ജോണ്‍ കക്കയം, ഹര്‍ഷുല്‍ നയീം,റിയാസ്, ഷിബില്‍ കിണാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026