l o a d i n g

ഗൾഫ്

തായിഫ് പാര്‍ക്കിലെ അപകടം: പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

തായിഫ്: തായിഫിലെ അമ്യൂസ്മെന്റ് റൈഡ് അപകടത്തില്‍ പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ കൂടി വിദഗ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് മാറ്റി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സഹോദരിമാരില്‍ ഒരാളെയാണ് റിയാദിലേക്ക് കൊണ്ടുപോയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ രണ്ട് ദിവസം മുമ്പ് മെഡിക്കല്‍ എയര്‍ ആംബുലന്‍സ് വഴി റിയാദിലേക്ക് മാറ്റിയിരുന്നു.

രണ്ടാഴ്ച മുമ്പ് അല്‍ ഹദ പ്രദേശത്തെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. തായിഫിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദോഹ അല്‍-ഫഹ്‌മി എന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കല്‍ എയര്‍ ആംബുലന്‍സ് വഴി റിയാദിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ, രണ്ട് ദിവസം മുമ്പ് റിയാദിലേക്ക് മാറ്റിയ സഹോദരി ഹനാന്‍ അല്‍-ഫഹ്‌മിക്കൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ നടപടി.

പെണ്‍കുട്ടികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിനു ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ജൂലൈ 31 ബുധനാഴ്ച വൈകുന്നേരം അല്‍ ഹദയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണതിനെ തുടര്‍ന്ന് 23 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ കൂടുതലും പെണ്‍കുട്ടികളായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026