l o a d i n g

ഗൾഫ്

എമിറേറ്റ്‌സ് എയര്‍ലൈനില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം, ഒക്ടോബര്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2025

ദുബായ്: ഒക്ടോബര്‍ 1 മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവാദിക്കില്ല. എന്നാല്‍ ചില നിബന്ധനകളോടെ ഒരു പവര്‍ ബാങ്ക് കൈവശം വെക്കാന്‍ അനുമതിയുണ്ട്. അതുപ്രകാരം 100Whല്‍ താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്കായിരിക്കും അനുവദിക്കുക. വിമാനത്തിനുള്ളില്‍ വ്യക്തിഗത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഈ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. യാത്രയില്‍ കൊണ്ടുപോകുന്ന എല്ലാ പവര്‍ ബാങ്കുകള്‍ക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണം. പവര്‍ ബാങ്കുകള്‍ വിമാനത്തിലെ ഓവര്‍ഹെഡ് സ്റ്റോവേജ് ബിന്നില്‍ വെക്കാന്‍ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം. ചെക്ക്-ഇന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദനീയമല്ലെന്ന നിലവിലെ നിയമം തുടരും. പവര്‍ ബാങ്കുകള്‍ ക്യാബിനുള്ളില്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലൂടെ തീപിടിത്തമുണ്ടായാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനും തീയണയ്ക്കാനും സാധിക്കുമെന്നതിനാലാണ് സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ വെക്കണമെന്ന്് നിര്‍ദേശിച്ചിരിക്കുന്നത്.

സമീപകാലത്ത് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വ്യോമയാന മേഖലയിലുടനീളമുള്ള വിമാനങ്ങളില്‍ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങളുടെ എണ്ണത്തിലും വര്‍ധനവിന് കാരണമായി. ഈ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി സമഗ്രമായ ഒരു സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയര്‍ലൈന്റെ ഈ തീരുമാനം.

ബാറ്ററി അമിതമായി ചാര്‍ജ് ചെയ്യുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 'തെര്‍മല്‍ റണ്‍ എവേ' എന്ന അവസ്ഥ ഉണ്ടാവാം. ഇത് താപനില അതിവേഗം അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നു. തീപിടിത്തം, സ്‌ഫോടനങ്ങള്‍, വിഷവാതകങ്ങള്‍ പുറത്തുവിടല്‍ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. ഫോണുകളിലും അത്യാധുനിക ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളിലും അമിതമായി ചാര്‍ജ് ചെയ്യുന്നത് തടയാന്‍ സഹായിക്കുന്ന ആന്തരിക ട്രിക്കിള്‍ സിസ്റ്റം ഉണ്ട്. ഈ സിസ്റ്റം ബാറ്ററിയിലേക്ക് സാവധാനം വൈദ്യുതി പ്രവാഹം നല്‍കുന്നു. എന്നാല്‍ സാധാരണ പവര്‍ ബാങ്കുകളില്‍ ഈ സുരക്ഷാ സംവിധാനം ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണെന്നതിനാലാണ് നിരോധനം.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026