l o a d i n g

ഗൾഫ്

റിയാദ് കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്, കാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

റിയാദ്: കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടന്നു. 2019 ല്‍ ആരംഭിച്ച പദ്ധതിയില്‍ ആയിരക്കണക്കിന് പ്രവാസികളാണ് അംഗങ്ങളായിട്ടുള്ളത്. 2025 - 2026 വര്‍ഷത്തേക്കുള്ള കാമ്പയിന്‍ ആരംഭിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന കാമ്പയിന്‍ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് അംഗത്വ അപേക്ഷ ഫോം നല്‍കി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

2025 ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയാണ് കാമ്പയിന്‍ നടക്കുക. നിലവില്‍ അംഗത്വമുള്ളവര്‍ക്ക് പുതുക്കുവാനും പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വം എടുക്കുവാനുമുള്ള അവസരമാണ് കാമ്പയിന്‍ കാലയളവിലുണ്ടാവുക. കേരളക്കാരായ റിയാദിലെ പ്രവാസി സമൂഹത്തിന് നിയമങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പദ്ധതിയില്‍ ചേരുവാന്‍ കഴിയുക.

പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന ആളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാല്‍പതോളം പേരുടെ കുടുംബങ്ങള്‍ക്ക് സഹായം മുഴുവനായും കൈമാറുവാന്‍ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയില്‍ അംഗമായതിന് ശേഷം അസുഖ ബാധിതരായ നൂറ്റി ഇരുപതിലധികം പ്രവാസികള്‍ക്ക് ചികിത്സ സഹായവും കൈമാറിയിട്ടുണ്ട്. വളരെ വ്യവസ്ഥാപിതമായി നാട്ടില്‍ പദ്ധതിയുടെ ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയില്‍ അംഗത്വമുള്ളവര്‍ക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാലും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ച് അംഗത്വം പുതുക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. പ്രവാസികള്‍ക്ക് റിയാദിലെ താമസ രേഖയുണ്ടാവണം. സന്ദര്‍ശക വിസയില്‍ വന്നവര്‍ക്ക് പദ്ധതിയില്‍ ചേരുവാന്‍ കഴിയില്ല.

കാമ്പയിന്‍ കാലയളവില്‍ പരമാവധി പ്രവാസികളെ പദ്ധതിയില്‍ ചേര്‍ക്കുവാന്‍ കെഎംസിസിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തന രംഗത്ത് സജീവമാകും. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഫറൂഖ്, സിറാജ് മേടപ്പില്‍, ജലീല്‍ തിരൂര്‍, അഷ്റഫ് കല്‍പകഞ്ചേരി, പി സി അലി വയനാട്, ഷമീര്‍ പറമ്പത്ത്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും നാസര്‍ മാങ്കാവ് നന്ദിയും പറഞ്ഞു.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026