l o a d i n g

ഗൾഫ്

സിവില്‍ ഡിഫന്‍സ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സൗദി ഒമാന്‍ ധാരണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

മസ്‌കത്ത്: സിവില്‍ ഡിഫന്‍സ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമായി ഒമാനും സൗദി അറേബ്യയും തമ്മില്‍ ധാരണ. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അലി അല്‍ ഹുസൈനിയുടെ നേതൃത്വത്തിലുള്ള ഒമാനി സംഘം സൗദി അറേബ്യയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് സന്ദര്‍ശിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. സൗദി അറേബ്യയിലെ ജനറല്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഡിഫന്‍സ് മേജര്‍ ജനറല്‍ ഡോ. ഹമൂദ് സുലൈമാന്‍ അല്‍ ഫറാജ് ഒമാനി സംഘത്തെ സ്വീകരിച്ചു.

സിവില്‍ ഡിഫന്‍സ് രംഗത്തെ പൊതുതാല്‍പ്പര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരസ്പരം അനുഭവസമ്പത്ത് പങ്കുവെക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സൗദി സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒമാന്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി. വിവിധ തലങ്ങളിലുള്ള സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പ്രത്യേക പരിശീലന പരിപാടികളെക്കുറിച്ച് സംഘം ചോദിച്ചറിഞ്ഞു. അപകടസാധ്യതകള്‍ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സംവിധാനങ്ങളും സംഘം വിലയിരുത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026