l o a d i n g

ഗൾഫ്

ഖത്തറില്‍ ചൂടിന് കാടിന്യം കൂട്ടുന്നു, മഴക്ക് സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

ദോഹ: പകല്‍ സമയങ്ങളിലെ കൊടും ചൂടും രാത്രിയിലെ ഈര്‍പ്പവും തുടരുന്നതിനു പിന്നാലെ വ്യാഴാഴ്ച (ഇന്ന്) വൈകിട്ട് ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. പലയിടങ്ങളിലും ചൂടും ഈര്‍പ്പവും ശക്തി പ്രാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യാഴാഴ്ച വൈകിട്ട് സാമാന്യം ഭേദപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.

ഇന്ന് രാവിലെ ഖത്തറില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. പകല്‍ സമയം ചൂട് വളരെ കൂടും. അതിന്നനുസൃതമായി രാത്രിയില്‍ ഈര്‍പ്പവും വര്‍ധിക്കും. തീരദേശത്ത് തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ മണിക്കൂറില്‍ അഞ്ചു മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പകല്‍ സമയങ്ങളിലാകട്ടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വരെയാകും. തിരമാലകള്‍ ഒന്ന് മുതല്‍ മൂന്നടി വരെ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ദൃശ്യപരതയും ദൂരക്കാഴ്ചയും കുറയുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നല്ല ജാഗ്രത പുലര്‍ത്തണം.

ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും താപനില 43.33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ദോഹ- 43.33, അല്‍ വക്ര- 41.32, അല്‍ ഖോര്‍- 41.32, അല്‍ റുവൈസ്- 39.33, അബു സാമ്ര- 43.31, ദുഖ്ഹാന്‍- 40.31, മെസൈദ്- 43.32 എന്നിങ്ങനെയാണ് പ്രതീക്ഷിത താപനില.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026