l o a d i n g

കേരള

ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ല -കെ. മുരളീധരൻ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

കുമ്പളങ്ങി: ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ. മുരളീധരൻ.
ഭാര്യ എന്നെ വിമർശിച്ചാൽ ഞാൻ മറുപടി പറയാറില്ല, ജീവിതത്തിൽ അങ്ങനെ തിരുത്താൻ ഒരാൾ ഉണ്ടാവുന്നവരാണ് വിജയം കൈവരിച്ചിട്ടുള്ളതെന്നും കെ.വി തോമസ് മാഷിന്റെ വിജയങ്ങൾക്ക് പിന്നിൽ ഷേർളിചേച്ചിയുടെ സമർപ്പിത ജീവിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോമസ് മാഷ് അദ്ദേഹത്തിന്റെ ഭാര്യ ഷേർളിയെപ്പറ്റി എഴുതിയ 'പ്രിയ സഖി ഷേർളി' എന്ന പുസ്തകം കുമ്പളങ്ങി സെയിന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പുസ്തകം ഏറ്റുവാങ്ങി
മുതിർന്ന പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം പുസ്തക പരിചയം നടത്തി.

പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്ന 'ഷേർളി തോമസ് ആശ്വാസ കിരണം' പദ്ധതിയുടെ ചെക്ക് നിഷ ജോസ് കെ മാണി ലൂർദ് ഹോസ്പിറ്റലിൽ ഡയറക്ടർ ഫാ. ജോർജ് സെക്വിരക്ക് നൽകി നിർവഹിച്ചു.

കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിവിധ സാമൂഹിക സേവന പദ്ധതികൾ ട്രസ്റ്റി എ. ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

വിദ്യാധന സ്ക്കോളർഷിപ്പ് വിതരണം എം.എ ചന്ദ്രശേഖരൻ നിർവഹിച്ചു.

കെ. ബാബു എം.എൽ.എ,
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഫാ. ക്രിസ്തുരാജ്,
പ്രശസ്ത പത്രപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, കൊല്ലം ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഫാ. അഭിലാഷ് ഗ്രിഗോറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. കെഎസ്. രാധാകൃഷ്ണൻ, അഡ്വ എൻ.എൻ സുഗുണപാലൻ, മുൻ എം.എൽ.എ ഡോമിനിക് പ്രസന്റേഷൻ, കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ ജോസഫ് എന്നിവർ പ്രസംഗിച്ചു

അഡ്വ കെ.എൽ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് സ്വാഗതവും അബ്ദുല്ല മട്ടാഞ്ചേരി നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026