l o a d i n g

ബിസിനസ്

സൗദിയില്‍ ലുലു സ്കൂള്‍ സേവേഴ്സ് ഷോപ്പിംഗ് ആഘോഷം ; ഏറ്റവും മികച്ച ബാക്ക് ടു സ്കൂള്‍ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025

_ഓഗസ്റ്റ് മാസം മുഴുവനും നീളുന്ന ബാക്ക് ടു സ്കൂൾ ഷോപ്പിംഗ് ആഘോഷം_

_സ്കൂള്‍ ബാഗ്, ഗാഡ്ജറ്റുകള്‍, സ്റ്റേഷനറി തുടങ്ങിയവയില്‍ വിപുലമായ കളക്ഷനുകളും ഓഫറുകളും_

.........................................

റിയാദ് : സൗദിയില്‍ ബാക്ക് ടു സ്കൂള്‍ എന്നാല്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇത്തവണയും ആദ്യം ബാക്ക് ടു ലുലു തന്നെ. അത്രയധികം ഓഫറുകളും എണ്ണമറ്റ കളക്ഷനുകളുമാണ് മധ്യവേനലവധിക്ക് ശേഷമെത്തുന്ന ബാക്ക് ടു സ്കൂള്‍ ആഘോഷത്തിന്‍റെ ഭാഗമായി ലുലു ഒരുക്കിയിരിക്കുന്നത്. സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഗസ്റ്റ് മാസം മുഴുവനും നീളുന്ന ലുലു സ്കൂൾ സേവേഴ്സ് ഓഫറുകള്‍ ആരംഭിച്ചുകഴിഞ്ഞു. അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയ കുടുംബങ്ങള്‍ക്ക് കുട്ടികള്‍ക്കുള്ള സ്കൂള്‍ ഷോപ്പിംഗ് മുഴുവനും ഒരു കുടക്കീഴില്‍ സജ്ജമാക്കിയിരിക്കുകയാണ് ലുലു സ്കൂള്‍ സേവേഴ്സ് ക്യാമ്പയിന്‍.

*സ്കൂള്‍ ഷോപ്പിംഗിന്‍റെ A മുതല്‍ Z വരെ എല്ലാം അത്യാകര്‍ഷകമായ ഓഫറുകളില്‍*

ലുലു സ്കൂള്‍ സേവേഴ്സിന്‍റെ ഭാഗമായി സ്റ്റൈലിഷും, വ്യത്യസ്ത ഡിസൈനിലുള്ളതും, ഈട് നില്‍ക്കുന്നതുമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ അടക്കം സ്കൂള്‍ സ്റ്റേഷനറി സാധനങ്ങളും പ‌ഠനോപകരണങ്ങളും എല്ലാം അതിശയിപ്പിക്കുന്ന ഓഫറുകളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ഇതിന് പുറമെ ആധുനിക കാലത്തെ ബാക്ക് ടു സ്കൂള്‍ ആഘോഷങ്ങള്‍ക്ക് സമഗ്രത നല്‍കി സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍, വാച്ചുകള്‍ എന്നിവയ്ക്കും മികച്ച ഓഫറുകളാണ് ലുലു നല്‍കുന്നത്. കുട്ടികൾക്കായി നൂതന പഠനാനുഭവങ്ങൾ ഒരുക്കാൻ ആവശ്യമായ ഉപകരണങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.

കുട്ടികളുമായി ബാക്ക് ടു സ്കൂള്‍ ഷോപ്പിംഗിനെത്തുന്ന രക്ഷിതാക്കള്‍ക്ക് കൂളായി ഷോപ്പ് ചെയ്യാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആക്ടിവിറ്റി സോണുകളും സജ്ജമാണ്. തടസ്സങ്ങളില്ലാതെ ബാക്ക് ടു സ്കൂള്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കാന്‍ ടാബി, തമാര ഉള്‍പ്പെടെയുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026