l o a d i n g

ഇന്ത്യ

മധ്യപ്രദേശിലെ മതംമാറ്റ കേസുകള്‍ കൂടുതലും വെറുതെവിടുന്നു, മിക്കതും കളളക്കേസുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025

ഭോപ്പാല്‍: 'ലവ് ജിഹാദ്' വിരുദ്ധ നിയമമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ മധ്യപ്രദേശിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണമാണ് കൂടുതലെന്ന് റിപ്പോര്‍ട്ട്. പോലീസ് എടുക്കുന്നത് കൂടുതലും കള്ളക്കേസുകളാണ് എന്നതാണ് ഇതിന് പ്രധാന കാരണം.

മധ്യപ്രദേശ് നിയമസഭയില്‍ മോഹന്‍ യാദവ് സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2020 ജനുവരി 1 മുതല്‍ 2025 ജൂലൈ 15 വരെ സംസ്ഥാനത്തുടനീളം 283 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 197 കേസുകള്‍ വിവിധ കോടതികളില്‍ വിചാരണയിലാണ്. ബാക്കി 86 കേസുകളില്‍ 50 എണ്ണത്തിലും പ്രതികളെ കോടതി വെറുതെവിട്ടു. അതായത്, 58 ശതമാനം കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി.

വിവിധ കോടതികള്‍ ശിക്ഷ വിധിച്ചത് ഏഴ് കേസുകളില്‍ മാത്രമാണ്. നാല്‍ഖേഡ, ബുര്‍ഹാന്‍പൂര്‍ ജില്ലകളിലെ ഓരോ കേസുകളില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മന്ദ്സൂര്‍ ജില്ലയിലെ ഒരു കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. മറ്റ് നാല് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ പ്രധാന കാരണം തെളിവുകളുടെ അഭാവവും ഇരകളായ സ്ത്രീകള്‍ വിചാരണയ്ക്കിടെ മൊഴി മാറ്റിയതുമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. 'പല കേസുകളിലും സ്ത്രീകള്‍ കോടതിയില്‍ പറഞ്ഞത് തങ്ങള്‍ മറ്റുമതത്തില്‍പ്പെട്ട പുരുഷനുമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നും, ഭയമോ, ഭീഷണിയോ, നിര്‍ബന്ധമോ ഇല്ലാതെയാണ് അദ്ദേഹത്തോടൊപ്പം ജീവിക്കുന്നതെന്നുമാണ്,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചില കേസുകളില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ സാമൂഹിക സമ്മര്‍ദ്ദം കാരണമാണ് പരാതി നല്‍കിയത്. പിന്നീട് കോടതിയില്‍ വെച്ച് ഇവരും മൊഴിമാറ്റി. ഇതും പ്രതികളെ വെറുതെ വിടാന്‍ കാരണമായി.

രജിസ്റ്റര്‍ ചെയ്ത 283 കേസുകളില്‍ 71 കേസുകളിലെ ഇരകള്‍ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്‍ഡോറിലാണ്, 74 കേസുകള്‍. ഭോപ്പാലില്‍ 33 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സംസ്ഥാനത്തെ ഈ നിയമപ്രകാരമുള്ള എല്ലാ കേസുകളും അന്വേഷിക്കാന്‍ 2025 മെയ് മാസത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബലപ്രയോഗം, ഭീഷണി, തെറ്റിദ്ധാരണ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമം നടപ്പിലാക്കിയത്. മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍, ജില്ലാ മജിസ്‌ട്രേറ്റിന് 60 ദിവസം മുന്‍പ് വിവരം അറിയിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026