l o a d i n g

ഗൾഫ്

ഫലസ്തീന്‍: അന്താരാഷ്ട്ര നിലപാടുകള്‍ക്ക് പിന്തുണയുമായി സൗദി മന്ത്രിസഭ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025

റിയാദ്- ഫലസ്തീന്‍ വിഷയത്തിലെ അന്താരാഷ്ട്ര നിലപാടുകള്‍ക്ക് സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും, ദ്വിരാഷ്ട്ര പരിഹാരത്തിനും വേണ്ടി സൗദി അറേബ്യയും ഫ്രാന്‍സും ചേര്‍ന്ന് നടത്തിയ ഉന്നതതല സമ്മേളനത്തിന്റെ ഫലങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. വിവിധ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം ഈ ശ്രമങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളോടും സമ്മേളനത്തിന്റെ അന്തിമ പ്രഖ്യാപനത്തെ പിന്തുണയ്ക്കാന്‍ സൗദി അറേബ്യ ആഹ്വാനം ചെയ്തു.

ഫലസ്തീന്‍ ജനതക്ക് സൗദി അറേബ്യ നല്‍കിവരുന്ന സമഗ്രമായ സഹായങ്ങളെക്കുറിച്ചും കാബിനറ്റ് വിലയിരുത്തി. സൗദി വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഗാസയിലേക്ക് ദുരിതാശ്വാസ, വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ തുടരുമെന്ന് യോഗം വ്യക്തമാക്കി. അല്‍-അഖ്‌സ മസ്ജിദിന് നേരെ ഇസ്രായേല്‍ അധികൃതര്‍ നടത്തുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ സൗദി കാബിനറ്റ് ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. 2025-ന്റെ രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 3.9% വര്‍ദ്ധനവ് രേഖപ്പെടുത്തിയത് യോഗം എടുത്തുപറഞ്ഞു. എണ്ണയിതര മേഖലകളിലെ വളര്‍ച്ചയാണ് ഈ പുരോഗതിക്ക് പ്രധാന കാരണം. സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തിയും ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശേഷിയും അന്താരാഷ്ട്ര നാണയ നിധിയുടെ 2025 ലെ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറഞ്ഞിരുന്നു.

പുതിയ വ്യവസായ പദ്ധതികളുടെ തുടക്കം, 'സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ്' വഴി 151 ദശലക്ഷത്തിലധികം മരങ്ങള്‍ നട്ടത്, 'ഹെല്‍ത്തി സിറ്റീസ്' പദ്ധതിയുടെ ഭാഗമായി ജിദ്ദ, മദീന എന്നീ നഗരങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളേയും മന്ത്രിസഭ പ്രശംസിച്ചു. 'വിഷന്‍ 2030' ന്റെ ഭാഗമായുള്ള വിവിധ പദ്ധതികളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കാബിനറ്റ് ആവര്‍ത്തിച്ചു. പൊതുവിദ്യാഭ്യാസം പുതിയ അധ്യയനവര്‍ഷം മുതല്‍ രണ്ട് സെമസ്റ്ററാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം ഹെയ്ദര്‍ അലിയേവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും അയച്ച കത്തുകളുടെയും, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-സബാഹിനെ കിരീടാവകാശി സ്വീകരിച്ചതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കാബിനറ്റിനെ ധരിപ്പിച്ചു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026