ധാക്ക: തിങ്കളാഴ്ച ധാക്കയിലെ ഉത്തര പ്രദേശത്തുള്ള ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ഇടിച്ചുകയറി 20 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ഉണ്ടായിരുന്നപ്പോ ഴാണ് അപകടം.
ജെറ്റ് എഫ്-7 ബിജിഐ വിമാനമാണ് അപകടത്തില്‍പെട്ടത്. പതിവ് പരിശീലന പറക്കലിനിടെയായരുന്നു അപകടം. സൈന്യത്തില്‍ നിന്നുള്ള അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നു.
Related News